MV Desk
മിക്സി പ്രവർത്തിപ്പിക്കുന്ന സമയത്ത് അടിയിൽ ഒരു റബർ മാറ്റ് ഇടുന്നത് ഗുണം ചെയ്യും. ശബ്ദം കുറയുന്നതിനൊപ്പം മിക്സി തെന്നി നീങ്ങാതിരിക്കാനും ഇത് ഫലപ്രദമാണ്.
മിക്സിയുടെ ബ്ലേഡിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നതും ശബ്ദം വർധിപ്പിക്കും. സ്വതന്ത്രമായി കറങ്ങാൻ സാധിക്കാത്തത് ശബ്ദത്തിന് കാരണമായേക്കാം.
നാരങ്ങയുടെ തൊലി കൊണ്ട് മിക്സിയുടെ ജാറും ബ്ലേഡുകളും തുടച്ചതിനു ശേഷം 15 മിനിറ്റിന് ശേഷം കഴുകിയെടുക്കുന്നത് മിക്സി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.
ബേക്കിങ് സോഡ വെള്ളത്തിൽ കലക്കി ജാറിൽ ഒഴിച്ച് ഒന്നോ രണ്ടോ സെക്കൻഡ് മിക്സി പ്രവർത്തിപ്പിക്കുന്നതും ജാറിലെ അഴുക്ക് ഇല്ലാതാക്കും.
ജാർ ഓവർലോഡ് ആകാതെ സൂക്ഷിക്കുക. പരിധിയിൽ കൂടുതൽ വസ്തുക്കൾ ജാറിലിട്ട് മിക്സി പ്രവർത്തിപ്പിക്കാതിരിക്കുക.
മിക്സി പ്രവർത്തിപ്പിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലവും ശബ്ദത്തിന് കാരണമാകാറുണ്ട്. ചുമരിനോട് ചേർന്നാണ് മിക്സി വച്ചിരിക്കുന്നതെങ്കിൽ ഉള്ളതിൽ കൂടുതൽ ശബ്ദം അനുഭവപ്പെട്ടേക്കാം.
മിക്സി നനവില്ലാത്തതും വൃത്തിയുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
മിക്സിയുടെ കാലപ്പഴക്കവും പ്രധാന കാരണമാണ്. യഥാവിധം മിക്സി മാറ്റി വാങ്ങുക. ശബ്ദ പരിധി പരിശോധിച്ചതിനു ശേഷം മാത്രം പുതിയ മിക്സർ ഗ്രൈൻഡർ വാങ്ങുക.