കഴുത്തിലെ കറുപ്പുനിറം മാറ്റാം; 9 എളുപ്പ വഴികൾ

MV Desk

തേനും നാരങ്ങാ നീരും

നാരങ്ങാനീരും തേനും തുല്യമായ അളവിൽ ചേർത്ത് കലർത്തിയതിനു ശേഷം കഴുത്തിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം നന്നായി കഴുകിക്കളയാം. തേൻ സ്കിന്നിന് ഈർപ്പം നൽകുകയും നാരങ്ങാ നീര് തിളക്കം നൽകുകയും ചെയ്യും.

കറ്റാർവാഴ

പറിച്ചെടുത്ത കറ്റാർ വാഴയുടെ ജെൽ നേരിട്ട് കഴുത്തിൽ പുരട്ടുക. അതിലെ എൻസൈമുകളും ആന്‍റി ഓക്സിഡന്‍റുകളും ചർമത്തിന് മൃദുത്വം നൽകും. സ്ഥിരമായി ഉപയോഗിച്ചാൽ കറുത്ത നിറം പതിയെ ഇല്ലാതാകുകയും ചെയ്യും.

യോഗർട്ടും മഞ്ഞളും

രണ്ട് ടേബിൾ സ്പൂൺ യോഗർട്ടിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കലർത്തുക. കഴുത്തിൽ തേച്ചു പിടിപ്പിച്ച ശേഷം 15 മിനിറ്റിനുള്ളിൽ കഴുകിക്കളയാം. കറുത്ത നിറം പതിയെ ഇല്ലാതാകും.

വെള്ളരിക്കാ നീര്

വെള്ളരിക്കാ നീര് എടുത്ത് കഴുത്തിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

ബേക്കിങ് സോഡ സ്ക്രബ്

ബേക്കിങ് സോഡ വെള്ളത്തിൽ കലർത്തി കുഴമ്പു പരുവത്തിൽ ആക്കുക. ഈ മിശ്രിതം ഉപയോഗിച്ച് കഴുത്തിൽ ആഴ്ചയിൽ രണ്ട് തവണ സ്ക്രബ് ചെയ്യാം. ഇതു ചർമത്തിനു തിളക്കം കൂട്ടും.

ആപ്പിൾ സിഡർ വിനാഗിരി

1:2 എന്ന അളവിൽ ആപ്പിൾ സിഡർ വിനാഗിരി വെള്ളത്തിൽ കലർത്തിയെടുക്കുക. അത് പിന്നീട് ഒരു പഞ്ഞിക്കഷ്ണം ഉപയോഗിച്ച് കഴുത്തിൽ പുരട്ടാം. ഇത് ചർമത്തിന്‍റെ പിഎച്ച് സന്തുലിതമാകാൻ സഹായിക്കും.

കടലമാവ്

കടലമാവ് പാലിൽ കലർത്തി ഒരു തുള്ളി നാരങ്ങാ നീരും ചേർത്ത് കഴുത്തിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

വെളിച്ചെണ്ണ

ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ കഴുത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡും വൈറ്റമിൻ ഇയും ചർമത്തെ പരിപോഷിപ്പിക്കും.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങിന്‍റെ നീരെടുത്ത് കഴുത്തിൽ പുരട്ടക. 15-20 മിനിറ്റിൽ കഴുകിക്കളയാം. ഉരുളക്കിഴങ്ങിലുള്ള എൻസൈമുകൾ ചർമത്തിലെ പിഗ്മെന്‍റേഷൻ‌ കുറയ്ക്കാൻ സഹായിക്കും.