MV Desk
ടിൻഡർ
2012ൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിൽ ഒന്നാണ് ടിൻഡർ. പ്രൊഫൈലുകൾ ഇഷ്ടപ്പെട്ടാൽ വലതു വശത്തേക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇടതുവശത്തേക്കും സ്വൈപ്പ് ചെയ്യാം. മാച്ച് ആയാൽ ചാറ്റ് ചെയ്യാം. ലോകത്തിന്‍റെ ഏത് കോണിലുള്ള സിംഗിൾസിനും ചാറ്റ് ചെയ്യാൻ സാധിക്കും.
ബംബിൾ
അമെരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റിങ് ആപ്പാണ് ബംബിൾ. നിരവധി ഇന്ത‍്യൻ ഉപയോക്താക്കളുള്ള ആപ്പിൽ നിങ്ങൾക്ക് സുഹൃത്തുകളെയും പങ്കാളികളെയും വളരെ എളുപ്പം കണ്ടെത്താൻ സാധിക്കും. സ്ത്രീ ഉപയോക്താക്കളെ ലക്ഷ‍്യം വച്ചാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
ട്രൂലിമാഡ്‌ലി
ഗൗരവമേറിയ പ്രണയ ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരെ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇന്ത‍്യൻ ഡേറ്റിങ് ആപ്പാണ് ട്രൂലിമാഡ്‌ലി. ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായതിനാൽ മാച്ചുകൾ ലഭിക്കാൻ എളുപ്പമാണ്
ഗ്രൈൻഡർ
ലിംഗഭേദമന‍്യേ ഏത് വിഭാഗത്തിൽപ്പെട്ടവർക്കും ഉപയോഗിക്കാൻ പറ്റിയ ഡേറ്റിങ് ആപ്പാണ് ഗ്രിൻഡർ. ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവർത്തിക്കുന്നത്
ബാഡൂ
2006ൽ പുറത്തിറങ്ങിയ ഡേറ്റിങ് ആപ്പായ ബാഡൂ പ്രണയബന്ധങ്ങളോ സൗഹൃദമോ അന്വേഷിക്കുന്നവർക്ക് മികച്ചതാണ്. വീഡിയോ കോൾ സംവിധാനവും മികച്ച സുരക്ഷയും ആപ്പ് ഉറപ്പ് നൽകുന്നു