MV Desk
ടൂത്ത് പേസ്റ്റ് പല്ലു വൃത്തിയാക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിനു വേറെയും ഗുണങ്ങളുണ്ട്. അതേക്കുറിച്ചറിയാം.
മഞ്ഞൾക്കറ
കൈയിൽ പേനമഷിയോ മഞ്ഞളിന്‍റെ നിറമോ പറ്റിപ്പിടിച്ചാൽ പിന്നെ വൃത്തിയാക്കാൻ കുറച്ചു പാടാണ്. എന്നാൽ ടൂത്ത് പേസ്റ്റ് അൽപ്പം കൈയിൽ പുരട്ടിയ ശേഷം ഒരു മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം കൈ കഴുകിയാൽ കറ പൂർണമായും പോകും.
ക്രയോൺ നിറം
ഭിത്തിയിൽ ക്രയോണുകൾ കൊണ്ടുള്ള പാടുകൾ കളയാനും ടൂത്ത് പേസ്റ്റ് മതി. ക്രയോൺ കൊണട് വരച്ച ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ച ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് പതിയെ ഉരച്ചാൽ ഭിത്തി വൃത്തിയാകും.
എണ്ണക്കറ
അടുക്കളയിലെ കൗണ്ടർ ടോപ്പിലോ തീൻ മേശയിലോ ടൈലിലോ എണ്ണ വീണിട്ടുണ്ടെങ്കിൽ അതു കളയാനും ടൂത്ത് പേസ്റ്റ് മതി. ടൂത്ത് പേസ്റ്റ് തേച്ച് സ്പോഞ്ചോ ബ്രഷോ ഉപയോഗിച്ച് മൃദുവായി ഉരച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം.
കണ്ണാടി കഴുകാം
മങ്ങിപ്പോയ കണ്ണാടിയിൽ അൽപ്പം ടൂത്ത് പേസ്റ്റ് പുരട്ടി മൃദുവായ തുണി കൊണ്ട് തുടക്കുക. പിന്നീട് നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ കണ്ണാടി തിളങ്ങും.
പശയാക്കാം
ചോറിലേക്ക് അൽപ്പം ടൂത്ത് പേസ്റ്റ് കൂടി ചേർത്താൽ അത്യാവശ്യം കടലാസുകൾ ഒട്ടിക്കാവുന്ന പശ തയാറാക്കാനും സാധിക്കും.
ഷൂസ് വൃത്തിയാക്കാം
സ്നീക്കറുകളും ഷൂസുകളും ടൂത്ത് പേസ്റ്റ് കൊണ്ട് തിളക്കമുള്ളതാക്കി മാറ്റാം. ഒരു ബ്രഷിൽ പേസ്റ്റ് തേച്ച് ഷൂസിന്‍റെ അഴുക്കുള്ള ഭാഗത്ത് ഉരച്ചു വൃത്തിയാക്കി തുണികൊണ്ട് തുടച്ചെടുക്കാം.