ലോക റാങ്കിങ്ങിലെ ആദ്യ 5 പെർഫ്യൂമുകൾ

Ardra Gopakumar

രണ്ട് തരം ആളുകളുണ്ട്: പെർഫ്യൂം ഉപയോഗിക്കുന്നവരും, ഒരു ഓർമ്മ സൃഷ്ടിക്കുന്നതുപോലെ സുഗന്ധം ശേഷിപ്പിക്കുന്നവരും. രണ്ടാമത്തെ തരം ആളുകളാണെങ്കിൽ ഇതാ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ലോക റാങ്കിങ് പ്രകാരമുള്ള Top 5 വീതം പെർഫ്യൂമുകൾ...

1. Chanel no 5

1921-ൽ ഗബ്രിയേൽ ചാനലിന് സാധാരണ സുഗന്ധങ്ങളിൽ നിന്നു വ്യത്യസ്തമായി ഗന്ധം വേണമെന്നു തോന്നി – പൂന്തോട്ടം പോലെയല്ല, മറിച്ച് ഓർമപോലെ നിലനിൽക്കുന്ന ഒന്ന്.

അങ്ങനെയാണ് സുഗന്ധദ്രവ്യ നിർമാതാവായ ഏണസ്റ്റ് ബ്യൂസ്, ആൽഡിഹൈഡും ജാസ്മിനും വാനിലയും ചേർത്ത് ആദ്യമായി ആധുനിക രീതിയിൽ സുഗന്ധം സൃഷ്ടിക്കുന്നത്. ഇതാണ് പിന്നീട് 'ചാനൽ നമ്പർ 5' എന്ന ലോകമെമ്പാടും പ്രശസ്തമായ പെർഫ്യൂമായി മാറിയത്.

2. Lancome La Vie Est Belle

ഇതിന് മധുരപലഹാരങ്ങളുടെ ഗന്ധമാണ്; വിലയേറിയതുമാണ്. സുഗന്ധദ്രവ്യങ്ങളിലെ ഏറ്റവും വിലയേറിയ പുഷ്പ ഘടകമായ 'ഐറിസി' കൊണ്ടുണ്ടാക്കിയത്. 2012 ൽ പുറത്തിറങ്ങിയ ഈ പെർഫ്യൂം ആഗോളതലത്തിൽ പ്രിയപ്പെട്ടതാണ്.

3. Yves Saint Laurent Libre

സ്ത്രീകളുടെ പെർഫ്യൂമുകളിൽ ലാവെൻഡർ അപൂർവമായിരുന്നു. ലിബ്രെ ഈ നിയമം മാറ്റിയെഴുതി. ഫ്രഞ്ച് ലാവെൻഡർ പൂക്കളുടെ ഹെർബൽ നോട്ടുകൾ, വാനില, ഓറഞ്ച് ബ്ലോസവും ചേർത്ത് ആനി ഫ്ലിപ്പോ സൃഷ്ടിച്ച ഈ സുഗന്ധം ആഗോളതലത്തിൽ ബെസ്റ്റ് സെല്ലറായി മാറി.

4. Maison Francis Kurkdjian Baccarat Rouge 540

ഒരിക്കൽ ഗന്ധം ലഭിച്ചാൽ വീണ്ടും മണത്തു നോക്കാൻ തോന്നിക്കുന്ന ഒരു കുങ്കുമപ്പൂവിന്‍റെ സുഗന്ധമാണ് ഇതിന്. 2014-ൽ ബക്കറാറ്റ് എന്ന ഫ്രഞ്ച് ക്രിസ്റ്റൽ ബ്രാൻഡിന്‍റെ 250ാം വാർഷികത്തിൽ പ്രശസ്ത പെർഫ്യൂമറായ ഫ്രാൻസിസ് കുർക്ക്ഡ്ജിയൻ സൃഷ്ടിച്ച അതിമനോഹരമായ സുഗന്ധമാണിത്.

5. Carolina Herrera Good Girl

ഷൂവിന്‍റെ രൂപത്തിലുള്ള പെർഫ്യൂം എന്ന് കേൾക്കുമ്പോൾ തന്ത്രമെന്ന് തോന്നിയാലും, ഈ ഗന്ധം ഒരു ഐഡന്‍റിറ്റിയാണ്. ജാസ്മിൻ, ട്യൂബ് റോസ് എന്നീ പുഷ്പങ്ങളുടെ നൈർമല്യവും, ടോങ്ക ബീനും കൊക്കോയും ചേർന്ന ഒരു സുഗന്ധവുമാണ് ഇതിനുള്ളത്. 2016ൽ ലോഞ്ച് ചെയ്തപ്പോൾ തന്നെ ഇത് പാർട്ടി ഫേവറിറ്റായി മാറിയിരുന്നു.

1. Dior Sauvage

പുരുഷന്മാർക്ക് ഒരു ക്ലാസി വൈബും ഒരു നിഗൂഢതയും നൽകുന്ന ഒരു 'തുറന്ന ആകാശത്തിന്‍റെ' ഗന്ധമെന്നാണ് ഇതിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. ഡിയോറിന്‍റെ 2015ൽ ലോഞ്ച് ചെയ്ത ഈ പെർഫ്യൂം ആളുകൾക്കിടയിൽ പ്രശസ്തമാണ്.

2. Bleu De Chanel

2010-ൽ ലോഞ്ച് ചെയ്ത ബ്ലൂ ഒരു പാർട്ടി ഫേവറിറ്റാണ്. 'ശുദ്ധമായ ആകർഷണം' എന്നൊന്നുണ്ടെങ്കിൽ, അതിന്‍റെ കാരണം ഈ സുഗന്ധമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

3. Creed Aventus

2010-ൽ ലോഞ്ച് ചെയ്ത ഈ പെർഫ്യൂം ക്രീഡിന്‍റെ ഐഡന്‍റിറ്റിയായി മാറി. കടുപ്പമേറിയ പൈനാപ്പിള്‍, ബെര്‍ച്ച് എന്നിവയുടെ മിശ്രിതമായ സ്‌മോക്കി ഗന്ധമാണ് ഉള്ളത്. ഇത് മറ്റ് ഗന്ധങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത.

4. Giorgio Armani Acqua Di Gio

1996 മുതൽ ഈ പെർഫ്യൂം കടൽ ഗന്ധവും പുഷ്പഗന്ധവും ചേർന്ന തണുപ്പിന്‍റെ അനുഭവം നൽകുന്നു, ഒപ്പം ഓർമയിൽ തങ്ങിനിൽക്കുകയും ചെയ്യും. എളുപ്പത്തിൽ പുതുമ തോന്നിക്കുന്നു എന്നതാണ് ഈ ഗന്ധത്തിന്‍റെ പ്രത്യേകത.

5. Yves Saint Laurent Y

2017-ൽ പുറത്തിറങ്ങിയ ഈ പെർഫ്യൂമിന് ആദ്യം ആപ്പിളിന്‍റെ സുതാര്യമായ ഗന്ധം. പിന്നീട് മരത്തടിയുടെ താപം. പുതുമയും നിറവുമുള്ള സുഗന്ധത്തിന്‍റെ ഒരു ബാലൻസാണ് ഇതിന്‍റെ ഹൈലൈറ്റ്.