MV Desk
ഗുൽമാർഗ്
സാഹസിക സഞ്ചാരികളുടെ വിന്‍റർ പാരഡൈസാണ് ഗുൽമാർഗ്. അത്രയേറെ മനോഹരമാണിവിടത്തെ മഞ്ഞുകാലം.
ലഡാക്ക്
മഞ്ഞുകാലത്ത് ലഡാക്ക് കാൽപ്പനിക ലോകമായി മാറും. മഞ്ഞു പൊഴിഞ്ഞു വെളുത്തു കിടക്കുന്ന മല നിരകളും തണുത്തുറഞ്ഞ തടാകങ്ങളും അത്രയേറെ മനോഹരമാണ്.
ഷിംല
മഞ്ഞുകാലം ആസ്വദിക്കാനായി കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് ഷിംലയാണ്. ഡിസംബറിൽ ഷിംല അതിമനോഹരിയായി മാറും.
മണാലി
മരച്ചില്ലകളെല്ലാം മഞ്ഞു കൊണ്ട് മൂടിയ മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പുഷ്ടമാണ് മണാലി.
ഓലി
ഉത്തരാഖണ്ഡിലെ ഓലിയാണ് മഞ്ഞുകാലം മനോഹരമാക്കുന്ന മറ്റൊരു സ്ഥലം. ഹിമാലയത്തിന്‍റെ അതിമനോഹരമായ കാഴ്ചയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പട്നി ടോപ്
ജമ്മു കശ്മീരിലെ പട്നിടോപ്പിലെ മഞ്ഞു കാലവും അവിസ്മരണീയമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ ഇവിടെ മഞ്ഞു മൂടിക്കിടക്കും.
സ്പിതി താഴ്‌വര
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയും മഞ്ഞുകാലം ആസ്വദിക്കാൻ പറ്റിയ ഇടമാണ്. മഞ്ഞു കാലത്ത് ഇവിടം സ്വർഗമായി മാറും.