MV Desk
വാഴപ്പഴത്തിന്‍റെ തൊലി കൊണ്ട് ചർമ സംരക്ഷണം മുതലുള്ള നിരവധി ഉപയോഗങ്ങളുണ്ട്.
ചർമം
പ്രകൃതിദത്തമായ മോയ്സ്ചുറൈസർ ആണ് വാഴപ്പഴത്തിന്‍റെ തൊലി. ചർമത്തിലെ ചൊറിച്ചിലും തിണർപ്പുമെല്ലാം മാറ്റാൻ വാഴപ്പഴത്തിന്‍റെ തൊലി കൊണ്ട് മൃദുവായി ഉരച്ചാൽ മതി.
മുടി
മുടിയുടെ ആരോഗ്യത്തിനും വാഴപ്പഴത്തിന്‍റെ തൊലി മികച്ചതാണ്. ഒന്നുകിൽ നേരിട്ട് മുടിയിൽ തേച്ചു പിടിപ്പിക്കാം. അല്ലെങ്കിൽ നന്നായി അരച്ച് ഹെയർ മാസ്കായി ഉപയോഗിക്കാം.
പല്ല്
ആന്‍റിബാക്റ്റീരിയൽ ഗുണങ്ങൾ ഏറെയാണ് വാഴപ്പഴത്തിന്‍റെ തൊലിക്ക്. അതു കൊണ്ട് തന്നെ പല്ലിൽ മൃദുവായി ഉറച്ചാൽ മോണയിലെ അണുബാധയും മറ്റും ഇല്ലാതാകും.
ഫസ്റ്റ് എയ്ഡ്
ആന്‍റി മൈക്രോബിയൽ , ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ ധാരാളമുള്ളതിനാൽ ഫസ്റ്റ് എയ്ഡ് ആയി വാഴപ്പഴത്തിന്‍റെ തൊലി ഉപയോഗിക്കാം. സൂര്യാഘാതം, റാഷസ് എന്നിവ മുതൽ പ്രാണികൾ കടിച്ചതിന്‍റെ ചൊറിച്ചിലും ചെറു തലവേദനയും അകറ്റാൻ വാഴപ്പഴത്തിന്‍റെ തൊലി അരച്ചോ അല്ലാതെയോ പുരട്ടിയാൽ മതി
ചായ
ധാരാളം ഫൈബർ ഉള്ളതു കൊണ്ട് ചായയിൽ അരിഞ്ഞിട്ട് കുടിക്കുന്നതും ഫ്രൂട്ട് സ്മൂത്തികളിൽ ചേർക്കുന്നതും മറ്റു വിഭവങ്ങളിൽ ചെറു മധുരത്തിനായി ഉപയോഗിക്കാനും തൊലി നല്ലതാണ്.
ജലം ശുദ്ധമാക്കും
നദീജലത്തിൽ നിന്ന് ലെഡ്, കോപ്പർ എന്നിവയുടെ അംശം ഇല്ലാതാക്കാനായി വാഴപ്പഴത്തിന്‍റെ തൊലിക്ക് സാധിക്കാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വളം
നല്ല വളമായും വാഴപ്പഴത്തിന്‍റെ തൊലി ഉപയോഗിക്കാം. മണ്ണിൽ അലിഞ്ഞു ചേരുന്നതിനൊപ്പം നിറയെ പോഷകങ്ങളും ഇവ മണ്ണിലേക്ക് ലയിപ്പിക്കും.