MV Desk
വാതിലിന്‍റെ ദിശ
വീട്ടിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വഴി വടക്ക്, വടക്കു കിഴക്ക്, കിഴക്ക് ദിശകളെ അഭിമുഖീകരിക്കും വിധമായിരിക്കണം. അതു വഴി വീട്ടിലേക്ക് ധാരാളം പോസിറ്റീവ് എനർജിയും സമൃദ്ധിയും ലഭ്യമാകുമെന്നാണ് വിശ്വാസം.
വസ്തുവിന്‍റെ ആകൃതി
ദീർഘചതുരത്തിലോ സമചതുരത്തിലോ ഉള്ള വസ്തുവാണ് നല്ലത്. എൽ ആകൃതിയിലുള്ള ഭൂമിയിൽ വീടു നിർമിച്ചാൽ ജീവിതത്തിന് സ്ഥിരത ഉണ്ടാകില്ല.
അടുക്കള
വീടിന്‍റെ തെക്കു കിഴക്ക് മൂലയിലായിരിക്കണം അടുക്കള. വീട്ടിലുള്ളവർക്ക് ആരോഗ്യവും സമൃദ്ധിയും ഇതു വഴി ഉറപ്പാക്കാം.
പ്രധാന കിടപ്പു മുറി
പ്രധാന കിടപ്പുമുറി തെക്കു പടിഞ്ഞാറ് ദിശയിലായിരിക്കണം. അതു വഴി നല്ല ഉറക്കം ഉറപ്പാക്കാം. വൈകാരിക പ്രശ്നങ്ങളും ഇല്ലാതാകും.
ടോയ്‌ലെറ്റ്
വടക്കു പടിഞ്ഞാറൻ ദിശയിലോ പടിഞ്ഞാറ് മൂലയിലോ ആയിരിക്കണം ബാത് റൂം ടോയ്‌ലെറ്റ് എന്നിവ നിർമിക്കേണ്ടത്. ഒരിക്കലും വടക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശയിൽ നിർമിക്കരുത്.
വാട്ടർ ടാങ്ക്
വീടിനു മുകളിലുള്ള വാട്ടർ ടാങ്ക് തെക്കുപടിഞ്ഞാറ് ദിശയിലും ഭൂഗർഭ വാട്ടർടാങ്ക് വടക്കു പടിഞ്ഞാറൻ ദിശയിലുമായിരിക്കണം.
പൂജാമുറി
വടക്കു കിഴക്ക് ദിശയിലാണ് പൂജാമുറി നിർമിക്കേണ്ടത്.
ജനൽ
കിഴക്കു ഭാഗത്ത് നിന്ന് ധാരാളം കാറ്റും വെളിച്ചവും ലഭ്യമാകും വിധത്തിലാണ് ജനലുകൾ നിർമിക്കേണ്ടത്.
ഗോവണി
പടിഞ്ഞാറ്, തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് ദിശയിലാണ് ഗോവണി നിർമിക്കേണ്ടത്. ഇത് വീട്ടിലേക്കുള്ള ഊർജ വ്യാപനത്തെ കാര്യമായി സ്വാധീനിക്കും.