MV Desk
വെളുത്തുള്ളി
തൊലി മാറ്റി നുറുക്കിയ വെളുത്തുള്ളി റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ ധാരാളമായി ബാക്റ്റീരിയകൾ ഉത്പാദിപ്പിക്കപ്പെടും. അത് പാകം ചെയ്ത് കഴിച്ചാൽ ഭക്ഷ്യവിഷബാധയും വയറിളക്കവും ഛർദിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്‍റെ സ്വാഭാവികമായ രുചിയും മണവും നഷ്ടപ്പെടും. അതു മാത്രമല്ല അതിലെ ലൈക്കോപീൻ എന്ന ആന്‍റി ഓക്സിഡന്‍റിന്‍റെ ശോഷണത്തിനും വഴി തെളിക്കും.
വഴുതനങ്ങ
ദീർഘനേരം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അവയിലെ ആന്‍റി ഓക്സിഡന്‍റുകൾ ധാറാളമായി കുറയാൻ കാരണമാകും. അതു വഴി വഴുതനങ്ങ വിഷമയമാകാൻ സാധ്യത വർധിക്കും. അതു മാത്രമല്ല സ്വാഭാവികമായ രുചിയും മണവും നഷ്ടപ്പെടുകയും ചെയ്യും.
ചേന
ചേന റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അതിലെ അന്നജം ഷുഗറായി രൂപമാറ്റമുണ്ടാകുകയും അതു മൂലം ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
വെണ്ടയ്ക്ക
ഒരിക്കലും റഫ്രിജറേറ്ററിൽ വയ്ക്കേണ്ടതില്ലാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. തണുപ്പിക്കുമ്പോൾ അവയിലെ പശ കൂടുതലാകും. അതു പോലെ തന്നെ അതിന്‍റെ സ്വാഭാവികമായ ഘടനയിലും മാറ്റം വരും.
വെള്ളരിയ്ക്ക
വെള്ളരിക്ക സ്വാഭാവികമായി തന്നെ തണുപ്പുള്ള പച്ചക്കറിയാണ്. റഫ്രിജറേറ്ററിൽ വച്ചാൽ ഇവയിൽ ധാരാളമായുള്ള ദഹനവ്യവസ്ഥയെ സഹായിക്കുന്ന എൻസൈമുകൾ നഷ്ടപ്പെടും.
നുറുക്കിയ ഇഞ്ചി
തൊലി നീക്കം ചെയ്ത് നുറുക്കിയ ഇഞ്ചി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അവയിലെ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ ഇല്ലാതാക്കാൻ ഇടയാക്കും. അവയിലെ ഔഷധഗുണവും കുറയും.
അരിഞ്ഞ സവാള
സവാള അരിഞ്ഞ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അവയിൽ വിഷാംശമുള്ള സംയുക്തങ്ങൾ രൂപപ്പെടാൻ ഇടായ്കുകം. അത് കണ്ണ്, ത്വക്ക് , ദഹനം എന്നിവയ്ക്ക് ദോഷകരമായിരിക്കും.
മുളക്
മുളക് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ രുചിയും മണവും കുറയും. അതു പോലെ തന്നെ അവയിലെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും നഷ്ടപ്പെടും.