ചുമരുകൾ നനഞ്ഞ് പൂപ്പൽ പിടിക്കുന്നുണ്ടോ? വൃത്തിയാക്കാൻ മാർഗമുണ്ട്

MV Desk

ഈർപ്പം, വായുസഞ്ചാരമില്ലാത്ത അവസ്ഥ, ചോർച്ച എന്നിവ മൂലമാണ് ഭിത്തിയിൽ പൂപ്പൽ പിടിക്കാറുള്ളത്.

വിനാഗിരി വെള്ളം ചേർക്കാതെ നേരിട്ട് പൂപ്പലുള്ള ഭാഗത്ത് തെളിക്കാം. ഒരു മണിക്കൂറോളം കഴിഞ്ഞ് ഭിത്തി ഉരച്ചു കഴുകിയാൽ പൂപ്പൽ ഇല്ലാതാകും.

സോപ്പ് ലയിപ്പിച്ചെടുത്ത വെള്ളം കൊണ്ട് ഭിത്തി തുടച്ചതിനു ശേഷം നാരങ്ങാനീര് തെളിക്കുകയോ സ്പോഞ്ച് ഉപയോഗിച്ച് പുരട്ടുകയോ ചെയ്താൽ പൂപ്പൽ ഇല്ലാതാകും.

വീടിന്‍റെ ഫൗണ്ടേഷന് സമീപം വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.

വീടിനുള്ളിൽ ഈർപ്പം അധികമുള്ള സ്ഥലത്ത് സിലിക്ക ജെൽ, കല്ലുപ്പ് എന്നിവ പാത്രത്തിലാക്കി വയ്ക്കാം. ഇവ വെള്ളം ആഗിരണം ചെയ്യും.

രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ രണ്ട് കപ്പ് വെള്ളത്തിൽ ലയിപ്പിച്ച് പൂപ്പലുള്ള ഭാഗത്ത് തെളിക്കുക. പത്തു മിനിറ്റിനു ശേഷം ഉരച്ചു കഴുകാം.

ബേക്കിങ് സോഡയിൽ അൽപ്പം വെള്ളം കലർത്തി കുഴമ്പു പരുവത്തിൽ ഭിത്തിയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം ഉരച്ചു കഴുകുന്നതും ഫലപ്രദമാണ്.