Namitha Mohanan
ബിഗ്ബോസ് താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനായ ഭുവനേഷ് ആണ് വരൻ.
ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി കൈ പിടിച്ചേല്‍പ്പിച്ചു.
ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയുമാണ് അണിഞ്ഞിരുന്നത്.
ഭുവനേഷ് രാജേന്ദിര്‍ എന്നാണ് വരന്‍റെ മുഴുവന്‍ പേര്. നടനും മോഡലുമാണ് എന്ന് ഇന്‍സ്റ്റഗ്രാം ബയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.