പപ്പായ എല്ലാവർക്കും നല്ലതല്ല; ഒഴിവാക്കേണ്ടവരെ അറിയാം

MV Desk

രുചികരവും പോഷകസമ്പുഷ്ടവുമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. പക്ഷേ എല്ലാവർക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യണമെന്നില്ല

ഗർഭിണികൾ

പച്ചയ്ക്കോ, പാതി പഴുത്തതോ ആയ പപ്പായയിൽ ധാരാളമായി ലാറ്റക്സ് ഉൾക്കൊള്ളുന്നുണ്ട്. ഇത് ഗർഭാശയത്തിന്‍റെ ചുരുങ്ങുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് ഗർഭത്തിന്‍റെ ആദ്യകാലങ്ങളിൽ. നന്നായി പഴുത്ത പപ്പായ ചെറിയ അളവിൽ കഴിക്കാവുന്നതാണ്.

ലാറ്റക്സ് അലർജിയുള്ളവർ

ധാരാളം ലാറ്റക്സ് ഉൾക്കൊള്ളുന്ന പഴമാണ് പപ്പായ. അതു കൊണ്ടു തന്നെ ലാറ്റക്സ് അലർജി ഉള്ളവർക്ക് ഇതു പ്രശ്നമുണ്ടാക്കിയേക്കാം. ചൊറിച്ചിൽ, ചർമത്തിൽ തടിപ്പ്, നീര് , ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

തൈറോയ്ഡ് അസുഖമുള്ളവർ

ഹൈപ്പോതൈറോയ്ഡിസമോ അതു പോലുള്ള അവസ്ഥകളോ ഉള്ളവർക്ക് പപ്പായ കഴിക്കുന്നത് നല്ലതായിരിക്കില്ല.പപ്പായയിൽ ഉള്ള ഫൈറ്റോകെമിക്കൽസ് അയഡിൻ അബ്സോർപ്ഷനെ സ്വാധീനിക്കുന്നതാണ് കാരണം.