ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക: ഇന്ത്യയുടെ സ്ഥാനം അറിയണോ?

Manju Soman

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടിന്‍റെ പട്ടിക പുറത്ത്. ഹെൻലേ പാസ്പോർട്ട് ഇന്‍റക്സ് 2026 ആണ് പുറത്തുവന്നത്.

പട്ടികയിൽ 80ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം 85ാം സ്ഥാനത്തിലുണ്ടായിരുന്ന ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി.

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസഇല്ലാതെയും വിസ ഓൺ അറൈവലുമായി 55 സ്ഥലങ്ങൾ സന്ദർശിക്കാനാവും.

പട്ടികയിൽ ആദ്യത്തെ മൂന്ന് സ്ഥാനം ഏഷ്യൻ രാജ്യങ്ങൾക്കാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‌ട്ട് സിംഗപ്പൂരിന്‍റേതാണ്. ജപ്പാനും സൗത്ത് കൊറിയയും രണ്ടാം സ്ഥാനത്താണ്.

സിംഗപ്പൂർ പാസ്പോർട്ട് ഉള്ളവർക്ക് 227 രാജ്യങ്ങളിൽ 192 രാജ്യങ്ങളും വിസ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഇൻഡക്സിൽ പറയുന്നത്.

ജപ്പാൻ, സൗത്ത് കൊറിയ പാസ്പോർട്ട് കൈ വശമുള്ളവർക്ക് 188 രാജ്യങ്ങൾ സന്ദർശിക്കാം.

ഡെൻമാർക്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയ്ൻ, ലക്സെംബർഗ് എന്നിവയാണ് മൂന്നാം സ്ഥാനത്തുള്ളത്.

യുഎഇ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് എത്തി. 20 വർഷത്തെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇത്.

കഴിഞ്ഞ വർഷം 12ാം സ്ഥാനത്തേക്ക് വീണ യുഎസ്എ ഇത്തവണ 10ാം സ്ഥാനം നേടി.

101ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാണ് ഏറ്റവും താഴെയുള്ളത്. പാക്കിസ്ഥാൻ 98ാം സ്ഥാനത്താണം.