കണ്ണേറ് തട്ടാതിരിക്കാൻ മാർഗമുണ്ട്; വീട്ടിൽ കരുതാം 8 വസ്തുക്കൾ

MV Desk

ബ്ലൂ ഗ്ലാസ് ഈവിൾ ഐ ബീഡ്

ഇപ്പോൾ എല്ലാവരും കോമൺ ആയി ഉപയോഗിക്കുന്നതാണ് ബ്ലൂ ഗ്ലാസ് ഈവിൾ ഐ ബീഡ്. ഇവ വീട്ടിലോ കാറിലോ തൂക്കിയിട്ടാൽ നെഗറ്റീവ് എനർജിയെ വലിച്ചെടുക്കുമെന്നാണ് വിശ്വാസം.

ഉപ്പ്

വീടിന്‍റെ വാതിലിനരികിലോ ജനലരികിലോ ഒരു പാത്രത്തിൽ അൽപം ഉപ്പ് എടുത്തു വച്ചാൽ അത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും. അതു പോല തലയണയ്ക്കടിയിലും ഉപ്പ് പൊതിഞ്ഞു സൂക്ഷിക്കാറുണ്ട്.

കണ്ണാടി

നിങ്ങളുടെ വാതിലിനരികിലോ മുറികളിലോ കണ്ണാടി സൂക്ഷിക്കുന്നതും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും.

കർപ്പൂരം

അന്തരീക്ഷത്തെ പോസിറ്റീവ് ആക്കാൻ കഴിയുന്ന വസ്തുക്കളിൽ ഒന്നാണ് കർപ്പൂരം. മുറിക്കുള്ളിൽ കർപ്പൂരം കത്തിക്കുന്നതും ഗുണം ചെയ്യും.

സാമ്പ്രാണിത്തിരി

മുറിയിൽ ചന്ദനത്തിരിയോ സാമ്പ്രാണിത്തിരിയോ കത്തിച്ചു വയ്ക്കുന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും.

നാരങ്ങയും പച്ചമുളകും

കുറച്ചു പച്ചമുളകും നാരങ്ങയും ഒരുമിച്ച് കോർത്ത് വീടിനു മുന്നിൽ ഇട്ടാൽ സൗഭാഗ്യം തേടി വരും.

കറുത്ത നൂല്

കറുത്ത ചരടോ നൂലോ ശരീരത്തിലോ നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾക്കു ചുറ്റുമോ കെട്ടുന്നത് കണ്ണേറിനെ ഇല്ലാതാക്കും.

ഗ്രാമ്പൂ

കുറച്ച് ഗ്രാമ്പൂവും കടുകും ഒരുമിച്ച് ഒരു പാത്രത്തിലാക്കി വീട്ടിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സഹായിക്കും.