ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 12 രാജ്യങ്ങൾ

MV Desk

നേപ്പാൾ

ഇന്ത്യൻ സഞ്ചാരികൾക്കെന്നും പ്രിയപ്പെട്ട നാടാണ് നേപ്പാൾ. ഹിമാലയത്തിന്‍റെ മാസ്മരിക ദൃശ്യവും , കാഠ്മണ്ഡുവിനെ പൈതൃത സ്മാരകങ്ങളും അന്നപൂർണയിലെ ട്രെക്കിങ്ങുമെല്ലാം ആസ്വാദ്യകരമാണ്. വിസയില്ലാതെ ഇന്ത്യക്കാർക്ക് നേപ്പാളിൽ പോകാം.

കെനിയ

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ തന്നെ കെനിയയിൽ പോകാം. 14 ദിവസം വരെയാണ് വിസയില്ലാതെ സന്ദർശിക്കാൻ അനുമതിയുള്ളത്. പക്ഷേ രാജ്യത്ത് പ്രവേശിക്കും മുൻപ് ഇലക്‌ട്രോണിക് ട്രാവൽ ഓഥറൈസേഷൻ ആവശ്യമാണ്.

കസാഖിസ്ഥാൻ

ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 14 ദിവസം വരെ വിസയില്ലാതെ തുടരാവുന്ന നാടാണ് കസാഖിസ്ഥാൻ. 180 ദിവസങ്ങൾക്കിടെ 42 ദിവസം വരെ വിസയില്ലാതെ രാജ്യം സന്ദർശിക്കാം.

തായ്‌ലൻഡ്

60 ദിവസം വരെ ഇന്ത്യക്കാർക്ക് തായ്‌ലൻഡിൽ വിസയില്ലാതെ തുടരാം. പക്ഷേ രാജ്യത്ത് പ്രവേശിക്കും മുൻപ് തന്നെ ഇലക്‌ട്രോണിക് ട്രാവൽ ഓഥറൈസേഷൻ നേടിയിരിക്കണം.

ജമൈക്ക

39 ദിവസം വരെ ജമൈക്കയിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ തുടരാം.

ഹെയ്തി

90 ദിവസം വരെ വിസയില്ലാതെ പോകാവുന്ന മറ്റൊരു രാജ്യമാണ് ഹെയ്തി. മനോഹരമായ കടൽത്തീരങ്ങളും കരീബിയൻ അനുഭവവുമാണ് യാത്രക്കാർക്ക് ഹെയ്തിനെ പ്രിയങ്കരിയാക്കി മാറ്റുന്നത്.

മലേഷ്യ

2026 ഡിസംബർ 1 വരെ മലേഷ്യയിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം.

മാലദ്വീപ്

അതിമനോഹരമായ ബീച്ചുകൾ ആസ്വദിക്കാനായി മാലദ്വീപിലേക്ക് പോകാനും വിസ വേണ്ട. 30 ദിവസം വരെയാണ് ഇവിടെ വിസയില്ലാതെ തുടരാനാവുക.

ഭൂട്ടാൻ

പ്രകൃതിസൗന്ദര്യവും ആത്മീയതയും കൂടിക്കലർന്ന ഒരു യാത്രയാണെങ്കിൽ ഭൂട്ടാനിലേക്ക് പോകാം. ഇന്ത്യക്കാർക്ക് വിസയില്ലാതെ ഭൂട്ടാൻ സന്ദർശിക്കാം.

മൗറീഷ്യസ്

അതിമനോഹരമായ ദ്വീപിൽ 90 ദിവസം വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ തുടരാം. നീലക്കടലും, ഹരിത വനങ്ങളുമെല്ലാം മൗറീഷ്യസിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നു.

ഫിജി

120 ദിവസം വരെ ഇന്ത്യൻ സഞ്ചാരികൾക്ക് ഫിജിയിൽ വിസയില്ലാതെ തുടരാം. മനോഹരമായ ബീച്ചുകളും വാട്ടർസ്പോർട്സും ഇവിടത്തെ പ്രത്യേകതയാണ്.

ഇന്തോനേഷ്യ

ബാലി, ജക്കാർത്ത തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കാം വിസയില്ലാതെ തന്നെ. 30 ദിവസം വരെ ഇന്തോനേഷ്യയിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ തുടരാം.