ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട 6 പ്രശസ്ത ‍ക്ഷേത്രങ്ങൾ

Aswin AM

മധുര മീനാക്ഷി ക്ഷേത്രം

ദക്ഷിണേന്ത‍്യയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മധുര മീനാക്ഷി ക്ഷേത്രം. പാർവതി ദേവിയുടെ അവതാരമായ മീനാക്ഷി അമ്മനും ശിവനുമാണ് പ്രതിഷ്ഠ. 33,000 ശിൽപ്പങ്ങൾ ക്ഷേത്രത്തിൽ ഉണ്ടെന്നതാണ് പ്രധാന സവിശേഷത

കൊണാർക്ക് സൂര‍്യക്ഷേത്രം

വാസ്തുവിദ‍്യാ വൈഭവത്താൽ ശ്രദ്ധേയമാണ് ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക്ക് സൂര‍്യക്ഷേത്രം. ഏഴു കുതിരകൾ വലിക്കുന്ന രഥത്തിന്‍റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രം ഇന്ത‍്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു

ബദ്രിനാഥ ക്ഷേത്രം

ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബദ്രിനാഥ ക്ഷേത്രത്തിൽ മഹാവിഷ്ണുവാണ് മുഖ‍്യ പ്രതിഷ്ഠ. സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശങ്കരാചാര‍്യർ സ്ഥാപിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പുരി ജഗന്നാഥ ക്ഷേത്രം

രാജ‍്യത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് 12-ാം നൂറ്റാണ്ടിൽ നിർമിച്ച ജഗന്നാഥക്ഷേത്രം. കൃഷ്ണനാണ് പ്രധാന പ്രതിഷ്ഠ. രഥോത്സവത്തിന് പേരുകേട്ടതാണ് പുരി ജഗന്നാഥ ക്ഷേത്രം. 8 ലക്ഷത്തോളം തീർഥാടകരാണ് ഓരോ വർഷവും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നത്.

വൈഷ്ണോ ദേവി ക്ഷേത്രം

ജമ്മു കശ്മീരിലെ പ്രസിദ്ധമായ ഹിന്ദു ക്ഷേത്രമാണ് വൈഷ്ണോ ദേവി ക്ഷേത്രം. മഹാഭാരതത്തിലെ പാണ്ഡവരാണ് ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം

കാശി വിശ്വനാഥ ക്ഷേത്രം

1780കളിൽ നിർമിച്ച ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം 12 ജ‍്യോതിർലിംഗങ്ങളിലൊന്നാണ്. ഇവിടെ മരണാനന്തര കർമങ്ങൾ നടത്തിയാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം