അഭിജീത്തും നേഹയും ഐഷിയും; ജ്വലിക്കുന്ന യുവനേതാക്കളെ അറിയാം

MV Desk

അഭിജീത് ദിപ്കെ

കോക്രോച്ചസ് ജനതാ പാർട്ടിയുടെ സ്ഥാപകൻ. 30 വയസ്, മഹാരാഷ്‌ട്ര സ്വദേശി. ജേണലിസത്തിൽ ബിരുദം. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷനിൽ എംഎസ്. ആംആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു.

നേഹ ബോറ

ലെഫ്റ്റ് വിങ് ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്‍റ്. 29 വയസ്. ഉത്തരാഖണ്ഡ് സ്വദേശി. ജെഎൻയു സ്കൂൾ ഒഫ് ആർട്സ് ആൻഡ് എസ്തെറ്റിക്സിൽ പിഎച്ച്ഡി ഗവേഷക.

അശുതോഷ് റങ്ക

സിജെപി ദേശീയ കോ-കൺവീനർ. ജയ്പുർ സ്വദേശി. ഐഐടി കാൺപുരിൽ നിന്ന് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദം. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. സിജെപിയുടെ പ്രധാന ക്രൗഡ് പുള്ളർമാരിൽ ഒരാൾ. വിദ്യാർഥി യൂണിയനുകളുമായുള്ള ഏകോപനം നടത്തുന്നത് അശുതോഷ് ആണ്.

സൗരവ് ദാസ്

സിജെപി കോ കൺവീനർ. പാർട്ടിയുടെ വക്താവ്. ഡൽഹി സ്വദേശി. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പഠനത്തിനു ശേഷം ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു.

ഐഷി ഘോഷ്

പശ്ചിമ ബംഗാളിലെ ദുർഗാപുർ സ്വദേശി. എസ്എഫ്ഐ മുൻ നേതാവ്. 30 വയസ്. ജെഎൻയു എംഫിൽ\പിഎച്ച്ഡി വിദ്യാർഥി. 2021ൽ പശ്ചിമ ബംഗാളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

അജിങ്ക്യ ഷിൻഡെ

സിജെപി നാഷണൽ ഓർഗനൈസേഷൻ ഇൻ- ചാർജ്. അഭിജീത്, അശുതോഷ്, സൗരവ് ദാസ് എന്നിവർ അറസ്റ്റിലായപ്പോൾ ഡൽഹിയിൽ സമരത്തെ ഏകോപിപ്പിച്ചത് അജിങ്ക്യ ആയിരുന്നു.

ദീപക് ബലിയാൻ

സിജെപി ഓർഗനൈസേഷൻ കോ-ഇൻ ചാർജ്. രാജസ്ഥാനിലെ മാങ്കേഡ സ്വദേശി. മറ്റു നേതാക്കളിൽ നിന്ന് വിഭിന്നമായി കർഷക പശ്ചാത്തലത്തിൽ നിന്നാണ് ദീപക് എത്തുന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം എട്ടു വർഷത്തോളം കർഷക സംഘടനകൾക്കു വേണ്ടിയാണ് ദീപക് പ്രവർത്തിച്ചിരുന്നത്.