MV Desk
ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് പ്രകാരം സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 60 ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് സൂചിക രൂപപ്പെടുത്താനായി ഉപയോഗിച്ചിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്
സൈനിക ശക്തിയിൽ ഒന്നാം സ്ഥാനത്ത് യുഎസ് ആണ്. 2,127,500 സൈനികരാണ് സൈന്യത്തിലുള്ളത്. 13,043 യുദ്ധവിമാനങ്ങളും 4640 ടാങ്കുകളുമുണ്ട്.
റഷ്യ
രണ്ടാം സ്ഥാനത്ത് റഷ്യയാണ്. സൈനികരുടെ എണ്ണം 3,570,000, യുദ്ധവിമാനങ്ങൾ-4,292, ടാങ്കുകൾ-5,750
ചൈന
ചൈനയാണ് റഷ്യക്കൊപ്പം രണ്ടാം സ്ഥാനം പങ്കു വയ്ക്കുന്നത്. 3.170,000 സൈനികരും 3,309 യുദ്ധവിമാനങ്ങളുമുണ്ട്. 6,800 ടാങ്കുകളാണുള്ളത്.
ഇന്ത്യ
ഇന്ത്യയുടെ പവർ ഇൻഡക്സ് 0.1184 ആണ്. സൈനികരുടെ എണ്ണം 5,137,550, യുദ്ധവിമാനം- 2,229. സ്വന്തമായി 4,201 ടാങ്കുകളുണ്ട്.
ദക്ഷിണ കൊറിയ
അഞ്ചാം സ്ഥാനത്താണ് ദക്ഷിണ കൊറിയ 3,280,000 സൈനികരും 1592 യുദ്ധവിമാനങ്ങളും 2,236 ടാങ്കുകളുമുണ്ട്.
യുകെ
ആറാമത് ബ്രിട്ടനാണ്. 1,108,860 സൈനികരും 631 യുദ്ധ വിമാനങ്ങളും 227 ടാങ്കുകളും.
ഫ്രാൻസ്
പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഫ്രാൻസ്. 376,000 സൈനികരും 976 യുദ്ധ വിമാനങ്ങളും 215 ടാങ്കുകളും സ്വന്തം.
ജപ്പാൻ
എട്ടാമത് ജപ്പാനാണ്. 328,150 സൈനികരും 1,443 വിമാനങ്ങളും 521 ടാങ്കുകളും.
തുർക്കി
തുർക്കിയാണ് ഒമ്പതാമത്. 883,900 സൈനികരാണുള്ളത്. 1,083 വിമാനങ്ങളും 2,238 ടാങ്കുകളുമുണ്ട്.