നല്ല മഴയാണ്; പോകാൻ പാടില്ലാത്ത 8 സ്ഥലങ്ങൾ

MV Desk

മുംബൈ

മഴ തുടങ്ങിയാൽ മുംബൈ നഗരത്തിന്‍റെ താളം തെറ്റുന്നത് പതിവാണ്. റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുന്നതോടെ ട്രാഫിക് ജാം പതിവാകും. ഇതു മൂലം യാത്രക്കാർ ബുദ്ധിമുട്ടിലാകുന്നത് മൺസൂണിൽ സ്ഥിരം കാഴ്ചയാണ്.

ഉത്തരാഖണ്ഡ്

ഇന്ത്യയിൽ ഏറ്റവും കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. അതു മാത്രമല്ല ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇവിടെ പതിവാണ്. അതു മൂലം റോഡുകൾ അടച്ചിടുന്നതും മൺസൂണിൽ പതിവാണ്.

കേരളം

കേരളത്തിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത് ആലപ്പുഴയിലൂടെയുള്ള ബോട്ട് യാത്രയായിരിക്കും. എന്നാൽ മൺസൂണിൽ ബോട്ട് യാത്ര അപകടകരമാണ്. അതു മാത്രമല്ല കനത്ത മഴ മൂലം പുറത്തേക്കിറങ്ങാൻ പോലും സാധിക്കുകയുമില്ല.

ഡാർജിലിങ്

തേയിലത്തോട്ടങ്ങളാലും പ്രകൃതിഭംഗിയാലും അനുഗ്രഹീതമാണ് ഡാർജിലിങ്ങ്. പക്ഷേ മൺസൂണിൽ മണ്ണിടിച്ചിലു മൂലം റോഡ് തടസ്സപ്പെടുന്നത് സ്ഥിരമാണ്.

ഗോവ

മൺസൂണിൽ കനത്ത മഴ ലഭിക്കുന്ന മേഖലയാണ് ഗോവയും. മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ കടൽതീരത്തിന്‍റെ സൗന്ദര്യമാസ്വദിക്കാനോ കടലിൽ ഇറങ്ങാനോ സാധിക്കില്ല.

മേഘാലയ

മൺസൂൺ ശക്തമാകുന്ന സമയങ്ങളിൽ മേഘാലയ സന്ദർശിക്കുന്നതും ഉചിതമായിരിക്കില്ല.

ഹിമാചൽ പ്രദേശ്

മൺസൂണിൽ കനത്ത മഴയും മണ്ണിടിച്ചിലും ഹിമാചലിൽ പതിവാണ്. അതു കൊണ്ടു തന്നെ വ്യൂ പോയിന്‍റുകളിൽ എത്താൻ ബുദ്ധിമുട്ടേറും.

ഒഡീശ

വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമെല്ലാം മൺസൂണിൽ ഒഡീശയിൽ സാധാരണയാണ്.