MV Desk
പാൽ മുതൽ ഗ്യാസ് വരെയുള്ളവയുടെ വിലകൂടിയതോടെ മുംബൈയിലെ ജീവിതം ഇനി കൂടുതൽ ചെലവേറിയതാകും. എട്ട് ഇനങ്ങളുടെ വിലക്കയറ്റമാണ് നഗരവാസികളുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നത്.
സിഎൻജി
മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) സിഎൻജി വില 2 രൂപ വർധിപ്പിച്ച് 88 രൂപയാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വില വർധനവ്. ചൊവ്വാഴ്ച മുതൽ വില വർധനവ് നിലവിൽ വന്നു.
പിഎൻജി
ഗാർഹിക പിഎൻജി(പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) യുടെ വിലയും കൂടി. ഒരു രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. വില വർധനവ് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.
ഫ്ലൈറ്റ് ടിക്കറ്റ്
ഏവിയേഷൻ ടർബൈൻ ഫ്യുവലിന്‍റെ (എടിഎഫ്) വില കിലോറ്ററിന് 1,15,000 രൂപയിൽ നിന്ന് 1,21,280 രൂപയായി വർധിച്ചു. അതോടെ എയർലൈൻസുകൾ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ ചാർജും വർധിപ്പിച്ചു.
വാണിജ്യ എൽപിജി
വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വിലയും വർധിപ്പിച്ചു. 5 കിലോയുടെ സിലിണ്ടറിന് രണ്ട് രൂപ കൂട്ടി 764 രൂപയും 19 കിലോയുടെ സിലിണ്ടറിന് 9.50 രൂപ കൂട്ടി 2,701 രൂപയുമാക്കി.
പാൽ
കാലിത്തീറ്റയുടെ വില കൂടിയതിനാൽ പാലുത്പാദക അസോസിയേഷൻ പാലിന്‍റെ മൊത്തവിപണന വില 93 രൂപയിൽ നിന്ന് 102 രൂപയായി വർധിപ്പിച്ചു.
ടാക്സി കൂലി
മുംബൈ, താനെ, പൻവേൽ, വസായ്-വിരാർ എന്നിവിടങ്ങളിൽ ടാക്സി കൂലി വർധിപ്പിച്ചിട്ടുണ്ട്. സിഎൻജി റേറ്റ് ഉൾപ്പെടെ വർധിച്ച സാഹചര്യത്തിലാണ് ടാക്സി കൂലി കൂട്ടിയിരിക്കുന്നത്.
ഓട്ടോ റിക്ഷാ ചാർജ്
മിനിമം ഓട്ടോ ചാർജ് ഒന്നര കിലോമീറ്ററിന് 27 രൂപയായി വർധിപ്പിച്ചു. പാതിരാത്രിക്കു ശേഷം 34 രൂപ നൽകേണ്ടി വരും.