MV Desk
അതിമനോഹരമായ പുൽമേടുകളുള്ള സ്വിറ്റ്സർലൻഡ് പോലൊരു നാട് ഇന്ത്യയിലുമുണ്ട്.
സ്വിറ്റ്സർലൻഡിൽ പോകാൻ മോഹമില്ലാത്ത ആരാണുള്ളത്.. അവർക്കു വേണ്ടിയാണ് ഈ നാട് കാത്തിരിക്കുന്നത്
ഹിമാചൽ പ്രദേശിലെ ചെറു പട്ടണമായ ഖജ്ജാർ ആണ് ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്.
മഞ്ഞ് നിറഞ്ഞ മലനിരകളും പച്ചപ്പുൽമേടുകളും തെളിഞ്ഞ തടാകവും വനപ്രദേശവുമെല്ലാം ചേർന്നാണ് ഖജ്ജാറിനെ സ്വിറ്റ്സർലൻഡിന് സമാനമാക്കി മാറ്റിയിരിക്കുന്നത്.
1992ൽ ഖജ്ജാർ സന്ദർശിച്ച സ്വിറ്റ്സർലണ്ട് അംബാസഡർ ആണ് ഈ പട്ടണത്തിന് മിനി സ്വിറ്റ്സർലൻഡ് ഒഫ് ഇന്ത്യ എന്ന പേര് നൽകിയത്.
മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് ഖജ്ജാർ സന്ദർശിക്കാൻ ഉത്തമം. ഈ സമയത്ത് മഞ്ഞെല്ലാം മാറി തെളിഞ്ഞ അന്തരീക്ഷമായിരിക്കും.
വിനോദസഞ്ചാരികൾക്കായി ഈ പട്ടണത്തിലേക്ക് ബസ്, കാർ സർവീസുകളുണ്ട്. സ്വയം വാഹമോടിച്ചും ചെല്ലാവുന്ന പ്രദേശമാണ്. നിരവധി സാഹസിക പ്രവൃത്തികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.