ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ രുചിക്കാത്ത 7 വിഭവങ്ങൾ

MV Desk

ഭക്ഷണകാര്യത്തിൽ കടുത്ത നിയമങ്ങൾ പാലിക്കുന്നവരാണ് ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ. രാജകുടുംബാംഗങ്ങൾ ഒഴിവാക്കുന്ന 7 വിഭവങ്ങൾ

ഷെൽഫിഷ്

ഞണ്ട്, ചെമ്മീൻ, ലോബ്സ്റ്റർ, ഓയിസ്റ്റർ തുടങ്ങിയവ രാജകുടുംബാംഗങ്ങൾ കഴിക്കാറില്ല. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും അലർജിയും മുൻകൂട്ടി കണ്ടാണ് ഷെൽഫിഷ് ഒഴിവാക്കിയിരിക്കുന്നത്.

വെളുത്തുള്ളി

പൊതുജനങ്ങളും ഉന്നതോദ്യോഗസ്ഥരു‌മായി കൂടിക്കാഴ്ച നടത്തുമ്പോൾ വായ്നാറ്റം ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് വെളുത്തുള്ളി ഒഴിവാക്കുന്നത്.

പാസ്ത

ക്വീൻ എലിസബത്ത് II ആണ് രാജകൊട്ടാരത്തിൽ നിന്ന് പാസ്ത ഒഴിവാക്കിയത്. ഗ്രിൽ ചെയ്ത മത്സ്യം അല്ലെങ്കിൽ പച്ചക്കറി എന്നിവയാണ് ക്വീൻ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.

പൈപ്പ് വെള്ളം

വിദേശയാത്രകൾക്കിടെ രാജകുടുംബാംഗങ്ങൾ പൈപ്പ് വെള്ളം കുടിക്കാറില്ല. എല്ലായ്പ്പോഴും കുപ്പിവെള്ളം കൈയിൽ കരുതും. ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിനായാണ് ഈ കരുതൽ.

സ്ട്രീറ്റ് ഫൂഡ്

ശുചിത്വപ്രശ്നം മുൻ നിർത്തി തെരുവിൽ പാചകം ചെയ്ത് വിൽക്കുന്ന വിഭവങ്ങൾ കഴിക്കാറില്ല.

ഫോയ് ഗ്രാസ്

ആഡംബര വിഭവമായ ഫോയ്ഗ്രാസും രാജകുടുംബാംഗങ്ങൾക്ക് കിട്ടാക്കനിയാണ്. താറാവിന്‍റെ കരൾ കൊണ്ടുണ്ടാക്കുന്ന വിഭവമാണിത്. പക്ഷേ താറാവുകൾക്ക് അമിതമായി ഭക്ഷണം കൊടുത്ത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് എത്തിച്ചതിനു ശേഷമാണ് കരൾ എടുക്കുന്നത്. ഈ രീതിയാണ് രാജകുടുംബാംഗത്തെ ഫോയ് ഗ്രാസിൽ നിന്ന് അകറ്റുന്നത്.