വിമാനത്തെ പേടിക്കേണ്ട; ഏറ്റവും സുരക്ഷിതമായ 10 എയർലൈനുകൾ

MV Desk

എയർ ന്യൂസിലൻഡ് ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർ ലൈൻ എന്നാണ് എ‍യർലൈൻറേറ്റിങ്സ്.കോം സാക്ഷ്യപ്പെടുത്തുന്നത്.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ എയർലൈനായ കന്‍റാസ് ആണ് സുരക്ഷിതത്വത്തിൽ രണ്ടാമതുള്ളത്.

എമിറേറ്റ്സ് എയർലൈനാണ് മൂന്നാം സ്ഥാനത്ത്

ഓസ്ട്രേലിയൻ കാരിയർ വിർജിൻ ഓസ്ട്രേലിയയാണ് നാലാം സ്ഥാനത്തുള്ളത്.

യുഎഇയുടെ എത്തിഹാദ് എയർവേയ്സും സുരക്ഷിതത്വത്തിൽ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ജാപ്പനീസ് എയർലൈനായ എഎൻഎ യും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

തായ്‌വാനീസ് എയർലൈനായ ഇ‌വിഎ എയർ ആണ് മറ്റൊന്ന്. പ്രീമിയം ഇക്കണോമി ക്ലാസ് അവതരിപ്പിച്ച എയർലൈനാണിത്.

ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊറിയൻ എയറും മികച്ചതാണ്. സീറ്റ്, സർവീസ്, ഭക്ഷണം എന്നിവയെല്ലാം ഒരേ പോലെ മികച്ചതാണ്.

വടക്കേ അമെരിക്കയിലെ ആറാമത്തെ ഏറ്റവും വലിയ എയർലൈനായ അലാസ്ക എയർലൈൻസ് ആണ് സുരക്ഷിതത്വത്തിൽ ഒമ്പതാമത്.

തുർക്കിഷ് എയർലൈനാണ് പത്താമതുള്ളത്.