ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

MV Desk

എന്താണ് ഷെങ്കൻ വിസ

യൂറോപ്യൻ യൂണിയൻ പൗരന്മാർ അല്ലാത്തവർക്ക് ഷെങ്കൻ മേഖലയിലുള്ള രാജ്യങ്ങളിലേക്ക് 90 ദിവസം നീണ്ടു നിൽക്കുന്ന ചെറിയ സന്ദർശനത്തിനായി നൽകുന്ന പ്രവേശനാനുമതിയാണ് ഷെങ്കൻ വിസ.

പ്രവേശനം

സിംഗിൾ എൻട്രി-ഷെങ്കൻ മേഖലയിലേക്ക് ഒറ്റത്തവണ മാത്രം പ്രവേശനം നൽകുന്ന വിസയാണ് സിംഗിൾ എൻട്രിമൾട്ടിപ്പിൾ എൻട്രി- ഇതു പ്രകാരം ഷെങ്കൽ മേഖലകളിൽ ഒന്നിലധികം തവണ സന്ദർശിക്കാം.

എങ്ങനെ അപേക്ഷിക്കാം

നിങ്ങൾ പ്രധാനമായും സന്ദർശിക്കുന്ന അല്ലെങ്കിൽ ആദ്യം സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ വിസ സെന്‍റർ, എംബസി എന്നിവ വഴി വിസയ്ക്കായി അപേക്ഷിക്കാം. സ്ലോട്ടുകൾ പെട്ടെന്ന് നിറയും, പ്രത്യേകിച്ച് അവധിക്കാലത്ത്. അതിനാൽ വിസ അപ്പോയിന്‍റ്മെന്‍റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

വിസ ഫീസ്

2008 മേയ് മുതൽ ഇന്ത്യക്കാർക്ക് എല്ലാ വിധ ഷെങ്കൻ വിസയ്ക്കും 5,587.86 രൂപയാണ് ഫീസ്. 6 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 3,259.59 രൂപ. 90 ദിവസത്തിൽ കൂടുതൽ സന്ദർശനം നീളുമെങ്കിൽ 9,219.97 രൂപ അടയ്ക്കേണ്ടതാണ്.

രേഖകൾ

വിസ അപേക്ഷാ ഫോം, പാസ്പോർട് സൈസ് ഫോട്ടോ, മുൻ വിസകളുടെ പകർപ്പ്, കുറഞ്ഞത് 2 ബ്ലാങ്ക് പേജുകളോടു കൂടി പാസ്പോർട്ടിന്‍റെ പകർപ്പ്, യാത്ര ഇൻഷ്വറൻസ് പോളിസി, താമസത്തിന്‍റെ വിശദാംശങ്ങൾ, പണത്തിന്‍റെ വിശദമായ രേഖകൾ, ഫ്ലൈറ്റിന്‍റെ വിശദാംശങ്ങൾ.

കുട്ടികളുടെ വിസ

കുട്ടികൾക്കാണെങ്കിൽ രക്ഷിതാക്കളുടെ ഒപ്പോടു കൂടിയ വിസ അപേക്ഷാ ഫോം, ജനന സർട്ടിറിക്കറ്റിന്‍റെ പകർപ്പ്, രക്ഷിതാക്കളുടെ തിരിച്ചറിയൽ‌ രേഖയുടെ പകർപ്പ്, കുട്ടി മാതാപിതാക്കളിൽ ഒരാളുടെ കസ്റ്റഡിയിലാണെങ്കിൽ‌ കോടതി ഉത്തരവ്.

തൽസ്ഥിതി എങ്ങനെ അറിയാം

വിഎസി വെബ് സൈറ്റ് വഴി വിസ അപേക്ഷയുടെ തൽസ്ഥിതി അറിയാം. ഇതിനായി റഫറൻസ് നമ്പർ നൽകുന്നതായിരിക്കും. സാധാരണയായി 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. ചിലപ്പോൾ ചെറിയ മാറ്റം ഉണ്ടായേക്കാം.

എത്ര സമയം ആവശ്യമാണ്

ഇന്ത്യയിലെ ഷെങ്കൻ എംബസികളിൽ അധികവും നേരിട്ടുള്ള അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യേണ്ടതായി വരും. 4-6 ആഴ്ചയ്ക്കുള്ളിൽ അപ്പോയിന്‍റ്മെന്‍റ് ലഭിക്കും. തിരക്കു വർധിക്കുന്നതിനനുസരിച്ച് കാലതാമസം കൂടും.