Aswin AM
ഇന്ത‍്യ ലോക ചാമ്പ‍്യൻമാർ
2024 പുരുഷ ലോകകപ്പ് കിരീടം നേടി ഇന്ത‍്യ. യുഎസും വെസ്റ്റിൻഡീസും ആതിഥ്യം വഹിച്ച ടൂർണമെന്‍റിൽ 20 ടീമുകൾ മത്സരിച്ചു. 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറയാണ് ടൂർണമെന്‍റിലെ മികച്ച താരമായത്. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസാണ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. ഗുർബാസ് 8 മത്സരങ്ങളിൽ നിന്ന് 281 റൺസ് നേടിയിരുന്നു.
വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായി ന‍്യൂസിലാൻഡ്
യുഎഇ വേദിയായ ടൂർണമെന്‍റിൽ 10 ടീമുകൾ മത്സരിച്ചു. ന‍്യൂസിലാൻഡ് ആദ‍്യമായാണ് ലോകകപ്പ് സ്വന്തമാക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയ ന‍്യൂസിലാൻഡ് ഓൾറൗണ്ടർ അമേലിയ കേറാണ് ടൂർണമെന്‍റിലെ മികച്ച താരം. 6 മത്സരങ്ങളിൽ നിന്ന് 223 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ ലോറ വോൾവാർഡാണ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്.
ഐപിഎൽ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മൂന്നാം തവണയാണ് കൊൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കുന്നത്. 15 മത്സരങ്ങളിൽ നിന്ന് 741 റൺസ് നേടിയ വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത്. ടൂർണ്ണമെന്‍റിലെ ഏറ്റവും വിലമതിക്കുന്ന താരമായി സുനിൽ നരെയ്ൻ.
ടെസ്റ്റ് പരമ്പര തോൽവിയറിഞ്ഞ് ഇന്ത‍്യ
24 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത‍്യ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ തോൽവിയറിയുന്നത്. 3 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലും ഇന്ത‍്യ തോൽവിയറിഞ്ഞു. 36 വർഷങ്ങൾക്ക് ശേഷമാണ് ന‍്യൂസിലാൻഡ് ഇന്ത‍്യയിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
യൂറോ കപ്പ് നേടി സ്പെയിൻ
2024 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് സ്പെയിൻ കിരീടം നേടുന്നത്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ജയം. നാലാം തവണയാണ് സ്പെയിൻ യൂറോ കപ്പ് നേടുന്നത്. ജർമനിയിലെ 10 നഗരങ്ങൾ വേദിയായ ടൂർണമെന്‍റിൽ 24 ടീമുകൾ മത്സരിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനൽ തോൽക്കുന്നത്. സ്പാനിഷ് താരം റോഡ്രിഗോ ഹെർണാണ്ടസ് ടൂർണമെന്‍റിലെ മികച്ച താരമായി.
യുവേഫ ചാമ്പ്യൻസ് ലീഗ് റയൽ മഡ്രിഡിന്
2024 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി റയൽ മഡ്രിഡ്. ലണ്ടൻ വേദിയായ ടൂർണമെന്‍റിൽ 36 ടീമുകൾ മത്സരിച്ചു. 15-ാം തവണയാണ് റയൽ മഡ്രിഡ് കിരീടം നേടുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0 ന് തോൽപ്പിച്ചാണ് നേട്ടം.
കോപ്പ അമെരിക്ക അർജന്‍റീനയ്ക്ക്
ഫൈനലിൽ കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തിയാണ് അർജന്‍റീന കിരീടം നേടിയത്. 16-ാം തവണയാണ് കിരീട നേട്ടം. കൊളംബിയൻ താരം ഹമിഷ് റോഡ്രിഗസ് ടൂർണമെന്‍റിലെ മികച്ച താരമായി. 5 ഗോളുകൾ നേടിയ അർജന്‍റീനിയൻ താരം ലൗടാരോ മാർട്ടിനെസാണ് ടോപ് സ്കോറർ.
ഇന്ത‍്യയുടെ ഒളിംപിക്സ് നേട്ടം
2024 പാരിസ് ഒളിംപിക്സിൽ 6 മെഡലുകളാണ് ഇന്ത‍്യ നേടിയത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടി. ഷൂട്ടിങ്ങിൽ മൂന്നും, ഗുസ്തിയിലും ഹോക്കിയിലും ഓരോന്നുമാണ് വെങ്കലം.
എയർ പിസ്റ്റൾ വിഭാഗത്തിൽ രണ്ട് വെങ്കല മെഡലുകൾ നേടുന്ന ആദ‍്യ ഇന്ത‍്യൻ വനിതയായി മനു ഭാകർ. വെങ്കല മെഡൽ നേടിയ ഗുസ്തി താരം അമൻ സെഹ്‌രാവത് ഒളിംപിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മെഡൽ ജേതാവായി. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലെ വെങ്കലം നേടി. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെറാവത്തും വെങ്കലം നേടി.
വിനേഷ് ഫോട്ടിന്‍റെ അയോഗ‍്യത
ഒളിംപിക്സ് ഗുസ്തി ഫൈനലിനു തൊട്ടു മുൻപ് വെറും 100 ഗ്രാം ഭാരക്കൂടുതൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
വിരമിക്കലുകൾ
2024 ടി-20 ലോക കപ്പ് ജേതാക്കളായതോടെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചു.
റാഫേൽ നദാൽ വിരമിച്ചു
2024ൽ റാഫേൽ നദാൽ ടെന്നീസിൽ നിന്നു വിരമിച്ചു. 22 വർഷം നീണ്ട കരിയറിൽ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ അടക്കം 92 കിരീടങ്ങൾ നദാൽ സ്വന്തമാക്കിയിട്ടുണ്ട്
ലോക ചെസ് ചാംപ്യൻഷിപ്പ് നേടി ഗുകേഷ്
2024 ലോക ചെസ് ചാംപ്യൻഷിപ്പ് നേടി ഇന്ത്യയുടെ ഡി. ഗുകേഷ്. ചൈനീസ് താരവും മുൻ ചാംപ്യനുമായ ഡിൻ ലിറെനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യൻഷിപ്പ് നേടിയത്