ടെസ്റ്റിൽ 300ലധികം വിക്കറ്റ് വീഴ്ത്തിയ ഏഴ് ഇന്ത്യൻ ബൗളർമാർ

MV Desk

അനിൽ കുംബ്ലെ

ഇന്ത‍്യയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ് അനിൽ കുംബ്ലെ. 132 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 619 വിക്കറ്റ് നേടിയിട്ടുണ്ട്.

അനിൽ കുംബ്ലെ

രവിചന്ദ്രൻ അശ്വിൻ

102 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 527 വിക്കറ്റുകളുമായി അശ്വിനാണ് രണ്ടാം സ്ഥാനത്ത്.

രവിചന്ദ്രൻ അശ്വിൻ

കപിൽ ദേവ്

131 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 434 വിക്കറ്റുകൾ സ്വന്തമാക്കിയ കപിൽ ദേവാണ് മൂന്നാം സ്ഥാനത്ത്.

കപിൽ ദേവ്

ഹർഭജൻ സിംഗ്

മുൻ ഇന്ത‍്യൻ സ്പിന്നർ ഹർഭജൻ സിംഗാണ് നാലാം സ്ഥാനത്ത്. 103 മത്സരങ്ങളിൽ നിന്നായി 417 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് താരം.

ഹർഭജൻ സിംഗ്

ഇഷാന്ത് ശർമ്മ

ഇന്ത‍്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയാണ് അഞ്ചാം സ്ഥാനത്ത് 105 മത്സരങ്ങളിൽ നിന്നായി 311 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് താരം.

ഇഷാന്ത് ശർമ്മ

സഹീർ ഖാൻ

മുൻ ഇന്ത‍്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനാണ് ആറാം സ്ഥാനത്ത് 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 311 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് താരം.

സഹീർ ഖാൻ | Mark Dadswell

രവീന്ദ്ര ജഡേജ

ഇടം കൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഏഴാം സ്ഥാനത്ത്. 74 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 303 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് താരം.

രവീന്ദ്ര ജഡേജ