MV Desk
നിക്കൊളാസ് പുരാൻ
2025 ഐപിഎൽ സീസണിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓറഞ്ച് ക‍്യാപ്പുമായി ലഖ്നൗ സൂപ്പർ ജയന്‍റ്സ് താരം നിക്കൊളാസ് പുരാനാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 72.50 ശരാശരിയിൽ 145 റൺസാണ് താരം അടിച്ചു കൂട്ടിയത്.
സായ് സുദർശൻ
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസിന്‍റെ ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ്. 137 റൺസാണ് താരം നേടിയത്.
ട്രാവിസ് ഹെഡ്
സൺറൈസേഴ്സിന്‍റെ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങിൽ നിന്നായി താരം 136 റൺസ് നേടിയിട്ടുണ്ട്
നൂർ അഹമ്മദ് - പർപ്പിൾ ക‍്യാപ്
മൂന്ന് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി ചെന്നൈ സൂപ്പർ കിങ്സ് താരം നൂർ അഹമ്മദാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
മിച്ചൽ സ്റ്റാർക്ക്
ഡൽഹി ക‍്യാപ്പിറ്റൽസ് താരം മിച്ചൽ സ്റ്റാർക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2 മത്സരങ്ങളിൽ നിന്നായി താരം 8 വിക്കറ്റ് നേടി
ലഖ്നൗവ് സൂപ്പർ ജയന്‍റ്സ് താരം ശർദുൽ താക്കൂറാണ് മൂന്നാം സ്ഥാനത്ത്. 2 മത്സരങ്ങളിൽ നിന്നായി 6 വിക്കറ്റ് നേടിയിട്ടുണ്ട് താരം
നാലാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിങ്സ് താരം ഖലീൽ അഹമ്മദാണ്. 3 മത്സരങ്ങളിൽ നിന്നായി 6 വിക്കറ്റുകൾ നേടിയിട്ടുണ്ട് ഖലീൽ.