മെസിക്കും റൊണാൾഡോയ്ക്കും ഒപ്പം കളിച്ച 10 ഫുട്ബോൾ താരങ്ങൾ

MV Desk

ഏഞ്ജൽ ഡി മരിയ

അർജന്‍റീനയുടെ ദേശീയ ടീമിലും പിഎസ്‌ജിയിലും ലയണൽ മെസിയുടെ ട്രസ്റ്റഡ് ലെഫ്റ്റ്നന്‍റായിരുന്ന ഏഞ്ജൽ ഡി മരിയ, റയൽ മാഡ്രിഡിൽ നാലു വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായിരുന്നു. ''മെസിയുടെ കാലഘട്ടത്തിൽ ജനിച്ചതാണ് റൊണാൾഡോയുടെ ദൗർഭാഗ്യം'' എന്നാണ് ഡി മരിയ ഇരുവരെയും താരതമ്യം ചെയ്തു പറഞ്ഞിട്ടുള്ളത്.

ഗോൺസാലോ ഇഗ്വെയ്ൻ

അർജന്‍റീനയുടെ സ്റ്റാർ സ്ട്രൈക്കറായിരുന്ന ഗോൺസാലോ ഇഗ്വെയൻ, റയൽ മാഡ്രിഡിലും യുവന്‍റസിലുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെ കളിച്ചത്. മെസിയെയും റൊണാൾഡോയെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, ഇരുവരും ലോകോത്തര താരങ്ങളാണ് എന്നു മറുപടി.

കാർലോസ് ടെവസ്

റൊണാൾഡോയും ടെവസും ഒരുമിച്ച് കളിക്കുമ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ടൂർണമെന്‍റുകളിൽ മെസിക്കൊപ്പം അർജന്‍റീന ടീമിലും ടെവസ് കളിക്കാനിറങ്ങി.

ജെറാർഡ് പിക്കെ

സ്പെയിൻകാരനായ പിക്കെ, കരിയറിന്‍റെ ആദ്യകാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡിലാണ് റൊണാൾഡോയുടെ കൂടെ കളിക്കാനിറങ്ങിയത്. പിൽക്കാലത്ത് ബാഴ്സലോണയിൽ 10 വർഷത്തിലധികം മെസിയുടെ സഹതാരം. ഏറ്റവും മികച്ചവനാകാൻ റൊണാൾഡോ നിരന്തരം ശ്രമം നടത്തിയപ്പോൾ, സ്വാഭാവിക മഹത്വം മെസിക്ക് അനായാസം കൈവരുകയായിരുന്നു എന്ന് പിക്കെയുടെ വിലയിരുത്തൽ.

ഹെൻറിക് ലാർലൺ

സ്വീഡിഷ് സ്ട്രൈക്കറായ ലാർസൺ ബാഴ്സലോണയിലാണ് മെസിക്കൊപ്പം കളിച്ചത്; മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയ്ക്കൊപ്പവും.

ഡെക്കോ

ബാഴ്സലോണയിൽ ആദ്യ കാലത്ത് മെസിയുടെ സഹതാരമായിരുന്നു ഡെക്കോ. പിന്നീട് പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കൂടെയും കളിക്കാനിറങ്ങി. ഇരുവരെയും പ്രശംസിക്കാറുണ്ടെങ്കിലും, താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുട്ബോൾ ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോയാണെന്നേ ഡെക്കോ പറയൂ.

ഫെർണാണ്ടോ ഗാഗോ

റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ഗാഗോ അവിടെ റൊണാൾഡോയുടെ സഹതാരമായിരുന്നു. അർജന്‍റീനയുടെ ദേശീയ ടീമിൽ മെസിക്കൊപ്പവും കളിച്ചു.റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ഗാഗോ അവിടെ റൊണാൾഡോയുടെ സഹതാരമായിരുന്നു. അർജന്‍റീനയുടെ ദേശീയ ടീമിൽ മെസിക്കൊപ്പവും കളിച്ചു.

എസക്കിയേൽ ഗാരേ

അർജന്‍റീയിൽനിന്നുള്ള ഈ ഡിഫൻഡർ റയൽ മാഡ്രിഡിലാണ് റൊണാൾഡോയുടെ കൂടെ കളത്തിലിറങ്ങിയത്. ദേശീയ ടീമിൽ മെസിക്കൊപ്പവും.

പൗലോ ഡൈബാല

ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസിൽ റൊണാൾഡോയും ഡൈബാലയും ഒരുമിച്ച് കളത്തിലിറങ്ങിയിരുന്നു. അർജന്‍റീന ടീമിൽ അവസരം കുറവാണെങ്കിലും, മെസിക്കൊപ്പം അവിടെയും ഡൈബാല കളിച്ചിട്ടുണ്ട്. രണ്ടു മഹാരഥൻമാർക്കൊപ്പം കളിക്കാൻ സാധിച്ചതിന്‍റെ അഭിമാനം പലപ്പോഴും പങ്കുവയ്ക്കാറുണ്ട് അദ്ദേഹം.

മിറാലെം യാനിച്ച്

ബോസ്നിയയിൽ നിന്നുള്ള മിഡ്ഫീൽഡറാണ് യാനിച്ച്. യുവന്‍റസിലാണ് റൊണാൾഡോയുടെ സഹതാരമായിരുന്നു; ബാഴ്സലോണയിൽ മെസിയുടെയും. ഇരുവരുടെയും പ്രൊഫഷണലിസത്തെയും ആത്മസമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.