ചാംപ്യന്‍സ് ലീഗിലെ കണക്കിന്‍റെ കളി | Visual Story

MV Desk

15. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയ ഗോളുകള്‍, ഒരു പ്രീമിയല്‍ ലീഗ് ടീം ചാംപ്യന്‍സ് ലീഗില്‍ പ്രാഥമിക റൗണ്ടില്‍ വഴങ്ങുന്ന ഏറ്റവും കൂടുതല്‍ ഗോളുകളാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് ഒരു വിജയം മാത്രമാണ് നേടാനായത്. ഒരു സമനിലയും നേടിയപ്പോള്‍ ബാക്കി നാലിലും അവര്‍ പരാജയപ്പെട്ടു.

8. യൂറോപ്പിലെ എട്ട് രാജ്യങ്ങളില്‍നിന്നുള്ള ക്ലബ്ബുകള്‍ ഇത്തവണ നോക്കൗട്ടിലിടം പിടിച്ചു. 2017-18നു ശേഷം ആദ്യമായാണ് ഇത്രയും രാജ്യങ്ങളില്‍നിന്നുള്ള ടീമുകള്‍ നോക്കൗട്ടിലെത്തുന്നത്.

2. ഇംഗ്ലണ്ടില്‍നിന്ന് രണ്ട ടീമുകള്‍ മാത്രമാണ് ഇത്തവണ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്, ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും. 2012-13 സീസണു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു നാണക്കേട് പ്രീമിയര്‍ ലീഗ് ടീമിനു നേരിടേണ്ടിവരുന്നത്.

12. തുടര്‍ച്ചയായി 12-ാം തവണയാണ് ഫ്രഞ്ച് ടീം പിഎസ്ജി ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. നിലവില്‍ കളിക്കുന്ന ടീമുകളില്‍ ഇത് മൂന്നാം സ്ഥാനത്തുള്ള പ്രകടനമാണ്.

3. പ്രാഥമിക റൗണ്ടില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ടീമായി റയല്‍ മാഡ്രിഡ് മാറി. ഇതു മൂന്നാം തവണയാണ് റയല്‍ ഈ നേട്ടം കൊയ്യുന്നത്. 2011,12, 2014-15 സീസണുകളിലും റയല്‍ എല്ലാ മത്സരങ്ങളും വിജയിച്ച് നോക്കൗട്ടിനെത്തിയിട്ടുണ്ട്. 16 ഗോളുകളാണ് ആറ് മത്സരങ്ങളില്‍നിന്ന് റയല്‍ നേടിയത്.

1. 2012-13നു ശേഷം ആദ്യമായി സെവിയ്യ നോക്കൗട്ട് കാണാതെ പുറത്തായി.

17. ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വാറന്‍ സൈറെ-എമെറി മാറി. 17 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് എമെറിയുടെ ഗോള്‍.