മൊബൈൽ ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നുണ്ടോ? ഈ ആപ്പുകളാണ് പ്രശ്നക്കാർ

MV Desk

ഊബർ

തുടർച്ചയായി ജിപിഎസ് ഉപയോഗിക്കേണ്ടി വരുന്നതാണ് ഊബറിനെ ബാറ്ററി ഡ്രെയിനേജ് ആപ്പ് ആക്കി മാറ്റുന്നത്.

സ്കൈപ്പ്

വീഡിയോ കോളുകൾ ചെയ്യുന്നതിനാലാണ് സ്കൈപ്പ് ബാറ്ററി ഇല്ലാതാക്കുന്നത്.

ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്ക് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാത്തവർ അപൂർവമായിരിക്കും. ധാരാളം ഫോട്ടോകളും റീലുകളും പരസ്യങ്ങളും കയറി വരുന്നതിനാൽ ഫെയ്സ്ബുക്ക് ആപ്പ് ഫോൺ ബാറ്ററി പെട്ടെന്ന് കാലിയാക്കും.

ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ആപ്പും തുടരെ തുടരെ കണ്ടന്‍റുകൾ അപ്ഡേറ്റ് ചെയ്ത് സജീവമായി നില നിൽക്കുന്ന ആപ്പാണ്. വിഷ്വൽ കണ്ടന്‍റ് ധാരാളമായി കയറി വരുന്നതും ഡേറ്റ കൂടുതൽ ആവശ്യം വരുന്നതും ബാറ്ററി ചാർജിനെ കാര്യമായി തന്നെ ബാധിക്കും

ടിന്‍റർ

അടുത്തുള്ള യൂസർമാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ലൊക്കേഷൻ ആക്സസ് വേണ്ടി വരുന്നതിനാൽ ടിന്‍ററും നല്ല രീതിയിൽ ബാറ്ററിചാർജ് കുറയ്ക്കും.

ബംബ്ൾ

മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഡേറ്റിങ് ആപ്പുകൾ ബാറ്ററി ഡ്രെയിനേജിന് പ്രധാന കാരണമാണ്. അടുത്തുള്ള ഉപഭോക്താക്കളുടെ വിശദാംശങ്ങൾ‌ നൽകുന്നതിനായി ധാരാളം ഡേറ്റ ഉപയോഗിക്കേണ്ടി വരുന്നതാണ് കാരണം.

സ്നാപ്ചാറ്റ്

സ്നാപ് ചാറ്റ് നിങ്ങളുടെ ഫോണിലെയോ ടാബിലെയോ ക്യാമറ തുടർച്ചയായി പ്രവർത്തിപ്പിക്കും. ജിപിഎസ്, പുഷ് നോട്ടിഫിക്കേഷൻ എന്നിവയും ഫംക്ഷൻ ചെയ്യുന്നതിനാൽ ബാറ്ററി ചാർജ് കുറയും.

ഗൂഗിൾ മാപ്പ്

ജിപിഎസ് ഉപയോഗിക്കുന്നതിനാൽ തന്നെ ധാരാളം ബാറ്ററി ചാർജ് ഊറ്റുന്ന ആപ്പാണ് ഗൂഗിൾ മാപ്പ്. ട്രാഫിക് ഡേറ്റയും മാപ്പും കൃത്യമായി ആവശ്യമുള്ളതും ബാറ്ററി ചാർജിന് വിനയാകും.

വാട്സാപ്പ്

മെസേജസ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും നോട്ടിഫിക്കേഷൻ നൽകുന്നതിലൂടെയുമാണ് വാട്സാപ്പ് ബാറ്ററിയെ ഊറ്റുന്നത്. വാട്സാപ്പ് കോളുകളും ഫോട്ടോ കൈമാറ്റവും ചാർജ് ഇറങ്ങിപ്പോകാൻ ഇടയാക്കും.

യൂട്യൂബ്

ഉ‍യർന്ന റെസല്യൂഷനിലുള്ള വീഡിയോകൾ സ്ട്രീം ചെയ്യുന്നതിലൂടെയാണ് യൂട്യൂബ് ചാർജ് കുറക്കുന്നത്. വീഡിയോകളുടെ റെസല്യൂഷൻ കുറച്ചാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.