MV Desk
ഫോൺ ഒരിക്കൽ പോലും ഓഫ് ചെയ്യാതെ നിരന്തരമായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇടയ്ക്കെങ്കിലും ഫോൺ ഒന്നു സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ ബാറ്ററി പ്രശ്നങ്ങൾക്ക് ഇടയാക്കും.
പല തരത്തിലുള്ള ആപ്പുകൾ ഫോണിന്‍റെ ബാക്ഗ്രൗണ്ടിൽ നിങ്ങളറിയാതെ തന്നെ പ്രവർത്തിക്കുന്നുണ്ടായിരിക്കും. അതെല്ലാം നിർത്തി ബാറ്ററിക്ക് വിശ്രമിക്കുന്നതിനുള്ള സമയമാണ് ഫോൺ ഓഫ് ചെയ്യുമ്പോൾ ലഭിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഫോൺ ഓഫ് ചെയ്യണമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.
ചില ആപ്പുകൾ തുടർച്ചയായി നിങ്ങളുടെ ഫോണിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരിക്കും. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതുൾപ്പെടെ അതിലുണ്ടാകും. ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ഈ പ്രവർത്തനം തടയാനാകും.
ബ്ലൂടൂത്ത്, വൈ ഓഫ് കണക്ഷനുകൾ ഓൺ ആയിരിക്കുന്നത് ഫോൺ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യത വർധിപ്പിക്കും. അതു കൊണ്ട് ഇടയ്ക്കിടെ ഫോൺ ഓഫ് ചെയ്യുന്നത് ഇത്തരം സാധ്യതകൾ ഇല്ലാതാക്കും.
ഓഫ് ചെയ്ത് ഓൺ ചെയ്യുന്നത് ആപ്പ്, സിസ്റ്റം അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ അത്യാവശ്യമാണ്. അത് ഫോണിന്‍റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തും. സുരക്ഷയും കാര്യക്ഷമതയും വർധിക്കും.
നെറ്റ്‌വർക്ക് സംബന്ധിച്ച എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്യുന്നതിലൂടെ അതിനെ പരിഹരിക്കാൻ സാധിക്കും.