സൂക്ഷിച്ചോ, ഇൻകൊഗ്നിറ്റോ മോഡിൽ എല്ലാം അത്ര രഹസ്യമല്ല!

MV Desk

ഗൂഗിൾ ക്രോമിന്‍റെ പ്രൈവറ്റ് വിൻഡോയായ ഇൻകൊഗ്നിറ്റോ മോഡിൽ നിങ്ങൾ ചെയ്യുന്നതെല്ലാം സ്വകാര്യമായി സൂക്ഷിക്കപ്പെടുന്നുവെന്നത് തെറ്റിദ്ധാരണയാണ്.

നിങ്ങളുടെ ഡിവൈസ് ഉപയോഗിക്കുന്ന മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ ആക്റ്റിവിറ്റികൾ മറയ്ക്കാൻ ഇൻകൊഗ്നിറ്റോ മോഡിന് സാധിക്കും. പരിമിതമായൊരു മേഖലയിൽ സ്വകാര്യത സംരക്ഷിക്കുന്ന ടൂൾ മാത്രമാണ് ഇൻകോഗ്നിറ്റോ.

അതായത് ഡിവൈസിൽ ഹിസ്റ്ററി/ കുക്കീസ് സേവ് ചെയ്യപ്പെടുന്നില്ല. പക്ഷേ അതു നിങ്ങളുടെ ഐപി അഡ്രസിനെ മാസ്ക് ചെയ്യാൻ പ്രാപ്തമല്ല.

നിങ്ങളുടെ ഇന്‍റർ‌നെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്നോ തൊഴിൽ ദാതാവിൽ നിന്നോ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ നിന്നോ നിങ്ങളുടെ ആക്റ്റിവിറ്റി മാസ്ക് ചെയ്യാൻ ഇൻകൊഗ്നിറ്റോ മോഡിന് സാധിക്കില്ല. മാൽവെയറുകളിൽ നിന്നോ വൈറസുകളിൽ നിന്നോ സംരക്ഷണവും നൽകുന്നില്ല.

നിങ്ങളുടെ ഡിവൈസിൽ ഹിസ്റ്ററി, കൂക്കീസ്, സൈറ്റ് ഡേറ്റ മുതലായവ സേവ് ചെയ്യുന്നതിൽ നിന്ന് ബ്രൗസറിനെ തടയുന്നു. അതു മൂലംമറ്റാരെങ്കിലും നിങ്ങളുടെ ഡിവൈസ് ഉപയോഗിക്കാൻ സാധ്യതയുണ്ടെങ്കിൽ അവരിൽ നിന്നും നിങ്ങളുടെ ആക്റ്റിവിറ്റീസ് പൂർണമായും മറയ്ക്കാൻ സാധിക്കും.

നിങ്ങളുടെ ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർക്ക് നിങ്ങളുടെ ട്രാഫിക് പൂർണമായും കാണാൻ സാധിക്കും. സൈറ്റുകൾക്കും ട്രാക്കേഴ്സിനും ഡേറ്റ ശേഖരിക്കാൻ സാധിക്കും.അതിനൊപ്പം ഡിഫോൾട്ട് ആയി തന്നെ ഒരുവിധം എല്ലാ ബ്രൗസർ എക്സ്റ്റൻഷനുകളും ഓഫ് ചെയ്യുന്നു.

നിങ്ങളുടെ സ്കൂളിന് അല്ലെങ്കിൽ തൊഴിൽ ദാതാവിന് നിങ്ങളുടെ ആക്റ്റിവിറ്റി നിരീക്ഷിക്കാൻ സാധിക്കും.

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക് (വിപിഎൻ) ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഐപി അഡ്രസ് ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ നിന്നടക്കം ഒളിപ്പിക്കാം.