Ardra Gopakumar
1. iPhone 15 Pro Max
സൂപ്പർ-സ്ട്രോങ് ടൈറ്റാനിയം കൊണ്ട് നിർമിച്ച ആപ്പിളിന്‍റെ ഐഫോൺ. A17 പ്രോ ചിപ്പിന്‍റെ ശക്തിയിൽ പ്രവർത്തിക്കുന്നതിനാൽ ഗെയിമിംഗ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി എന്നിവയ്ക്കും അതിവേഗവും അത്യുജ്ജ്വലമായ പ്രകടനം ഉറപ്പ് നൽകുന്നു.
2. Samsung Galaxy S24 Ultra
ഫോട്ടോഗ്രാഫി പ്രേമികളുടെ സ്വപ്ന ഫോൺ! ഇതിന്‍റെ 200 MP പ്രൈമറി ക്യാമറയാണ് ശ്രദ്ധേയമായ പ്രത്യേകത. കൂടാതെ അദ്ഭുതകരമായ ഡിസ്‌പ്ലേയും മികച്ച പ്രകടനവും ഈ ഫോണിനെ ജനപ്രിയമാക്കി.
3. OnePlus 12
താങ്ങാവുന്ന വിലയിൽ, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്പിന്‍റെ ശക്തിയോടെ മികച്ച വേഗമുള്ള മൾട്ടിടാസ്‌കിങ്ങും വൈബ്രന്‍റായ ഡിസ്‌പ്ലേയും ഈ ഫോണിനെ അതിശയകരമാക്കുന്നു.
4. Google Pixel 9 Pro
നിങ്ങൾ പ്രൊഫഷണലല്ലെങ്കിലും, പ്രോ-ലൈക്ക് ഫോട്ടോകൾക്കായി ഈ ഫോൺ വിപുലമായ AI ഉപയോഗിക്കുന്നു! കൂടാതെ, സുഗമവും വേഗമേറിയതുമായ ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ എളുപ്പത്തിൽ മികച്ച അനുഭവം നൽകുന്നു.
5. Apple MacBook Air (M3)
അവിശ്വസനീയമായ ഭാരക്കുറവാണ് ഈ ലാപ്‌ടോപ്പിന്‍റെ പ്രധാന ആകർഷണം. പുതിയ M3 ചിപ്പ് ഇതിനെ വേഗമേറിയതും കൂടുതൽ കാര്യക്ഷമവുമാക്കുന്നു. വീഡിയോ എഡിറ്റിങ് പോലുള്ള ഭാരിച്ച ആവശ്യങ്ങൾക്കു പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നു.
6. Apple Watch SE (2024)
ഫിറ്റ്‌നസ് ട്രാക്കിങ്, നോട്ടിഫിക്കേഷന്‍, ആരോഗ്യ നിരീക്ഷണം എന്നിവ പോലുള്ള അവശ്യ സവിശേഷതകൾ, അതും താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്നു.
7. MSI Claw (Handheld Gaming Device)
ഉയർന്ന നിലവാരത്തിലുള്ള ഗ്രാഫിക്സും സുഗമമായ നിയന്ത്രണങ്ങളും ആസ്വദിക്കാൻ സഹായിക്കുന്ന ഹാൻഡ്ഹെൽഡ് ഗെയിമിംഗ് ഡിവൈസ് ആണ് MSI Claw
8.Neuralink Brain-Computer Interface
മനസുകൊണ്ട് ഉപകരണങ്ങൾ നിയന്ത്രിക്കുന്നത് സങ്കൽപ്പിക്കൂ! ന്യൂറലിങ്ക് നിങ്ങളുടെ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുകയും ഇതിലൂടെ വൈകല്യമുള്ളവരെ സഹായിക്കുകയും മികച്ച ഭാവി സാധ്യതകളിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്യുന്നു.
9. Oculus Quest 3 (Virtual Reality Headset)
മികച്ച ഡിസ്‌പ്ലേയും ഭാരം കുറഞ്ഞ രൂപകൽപ്പനയും ഈ വിആർ ഹെഡ്‌സെറ്റ് ആളുകൾക്ക് ആകർഷകമാക്കുന്നു.
10. Amazon Astro (Home Robot)
വീടുകളിൽ സഹായത്തിനായി ഉപയോഗിക്കാവുന്ന ഒരു കുഞ്ഞന്‍ റോബോട്ടാണ് ആസ്ട്രോ. സുരക്ഷയ്ക്കായി വീട്ടിൽ പട്രോളിങ് നടത്താനും സാധനങ്ങൾ കൊണ്ടുപോകാനും ഒരു ഫ്യൂച്ചറിസ്റ്റിക് അസിസ്റ്റൻ്റിനെപ്പോലെ റിമൈഡറുകൾ സെറ്റ് ചെയ്യാനും, കൂടാതെ നിങ്ങളുമായി ഇടപഴകാനും ഇതിന് സാധിക്കും.