വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിൻ്റെ 10 അത്ഭുതകരമായ ഗുണങ്ങൾ...

Ardra Gopakumar

തണ്ണിമത്തന്‍റെ മധുരം നമ്മുടെ ശരീരത്തിനും മനസിലും ഒരുപോലെ ഉന്മേഷം നൽകുന്നു. എന്നാൽ അതിൽ അടങ്ങിയിട്ടുള്ള നിങ്ങൾക്കറിയാത്ത 10 ഗുണങ്ങൾ ഇതാ...

1. ഹൈഡ്രേഷൻ ഹീറോ: തണ്ണിമത്തനിൽ 95 ശതമാനത്തിലധികം വെള്ളമാണ്. അതിനാൽ തണ്ണിമത്തന്‍ കഴിക്കുന്നത് വേനൽക്കാലത്തെ നിർജലീകരണം തടയാന്‍ സഹായിക്കും.

2. പോഷകകേന്ദ്രം: തണ്ണിമത്തനിൽ കലോറി കുറവാണ്. കൂടാതെ വൈറ്റമിനുകൾ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ‍യും കൂടാതെ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

3. ചർമത്തിനും നല്ലത്: തണ്ണിമത്തനിലെ 'ലൈക്കോപീൻ' എന്ന ആന്‍റിഓക്‌സിഡന്‍റ് നിങ്ങളുടെ ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

4. വർക്ക്ഔട്ട് വണ്ടർ: വർക്ക്ഔട്ടിനു ശേഷം തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള എൽ-സിട്രുലൈനെ നിങ്ങളുടെ ശരീരം നൈട്രിക് ഓക്സൈഡായി മാറ്റി രക്തയോട്ടം മെച്ചപ്പെടുത്തുകയും വ്യായാമത്തിന് ശേഷം പേശിവേദന കുറയ്ക്കാനും സഹായിക്കും.

5. വണ്ണം കുറയ്ക്കാന്‍: കലോറി കുറഞ്ഞതും ഫൈബർ അടങ്ങിയതുമായ തണ്ണിമത്തന്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറ‍യ്ക്കാനും സഹായിക്കും.

6. രക്തസമ്മർദം: തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന 'സ്ട്രുലിന്‍' എന്ന അമിനോ ആസിഡ്, ബിപി നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

7. പ്രതിരോധശേഷി: വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

8. എല്ലും പല്ലും: തണ്ണിമത്തനിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ ബലക്ഷയം തടയാനും സഹായിക്കും.

9. കണ്ണ് തുറക്കുന്ന ഗുണങ്ങൾ: തണ്ണിമത്തനിലെ പോഷകങ്ങൾ നിങ്ങളുടെ കണ്ണുകളെ വാർധക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

10. പ്രഭാതങ്ങൾ എളുപ്പമാക്കാം: തണ്ണിമത്തനിലെ ഉയർന്ന ജലാംശവും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രാവിലെ തോന്നാറുള്ള (morning sickness) ക്ഷീണം, ഛർദ്ദി എന്നിവ തടയുന്നതിന് സഹായിക്കും.