പുതിയ ഹോണ്ട സിബി350 പുറത്തിറക്കി

റെട്രോ ക്ലാസിക് വിഭാഗത്തെ പുനര്‍നിര്‍വചിക്കുന്ന മോഡൽ
Honada CB350
Honada CB350

കൊച്ചി: പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ റെട്രോ ക്ലാസിക് വിഭാഗത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ സിബി350 അവതരിപ്പിച്ചു.

348.36സിസി, എയര്‍- കൂള്‍ഡ്, 4- സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2- ബി മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം- എഫ്ഐ എൻജിനാണ് ഇതിന്‍റെ കരുത്ത്. 5,500 ആര്‍പിഎമ്മില്‍ 15.5 കിലോവാട്ട് പവറും 3,000 ആര്‍പിഎമ്മില്‍ 29.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5- സ്പീഡ് ഗിയർ ബോക്സുമായാണ് ഇതെത്തുന്നത്.

പ്രഷ്യസ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ എന്നിങ്ങനെ 5 നിറങ്ങളിലാണ് പുതിയ സിബി350 എത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com