സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രണ്ട് ആഴ്ചകൊണ്ട് ഏകദേശം 1000 രൂപയാണ് വർധിച്ചത്.
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായുള്ള വർധനവിനു ശേഷം ഇന്ന് (06/09/2023) സ്വർണവിലയിൽ ഇടിവ്.

പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5,500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ മാസം 21 മുതൽ ഇന്നലെ വരെ സ്വർണവില തുടർച്ചയായി ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്ന സ്വർണവില വീണ്ടും ഉയരുകയായിരുന്നു. 2 ആഴ്ചകൊണ്ട് ഏകദേശം 1000 രൂപയാണ് വർധിച്ചത്. പിന്നീട് ഇന്നലെ മുതൽ സ്വർണവില കുറയാന്‍ തുടങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com