
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയിൽ ഇന്നും ഉയര്‍ന്നു. ഇന്ന് (17/11/2023) പവന് 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 45,240 രൂപയായി.
ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 5655 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച മുതലാണ് മാറ്റം ദൃശ്യമായത്. കഴിഞ്ഞ 16 ദിവസത്തിനിടെ ഏകദേശം 1600 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല.