
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 41,440 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തി. ഇതിന് മുന്‍പ് 17-ാം തീയതിയായിരുന്നു വില ഇത്രയധികം കുറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.