
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർദ്ധന (gold rate). തുടർച്ചയായി വർദ്ധിക്കുന്ന സ്വർണവില (price hike) ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇന്ന് (13/03/2023) 240 രൂപയാണ് ഉയർന്നത്. (rate today) 41,960 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്‍റെ വില.
ഗ്രാമിന് 30 രൂപയാണ് ഉയർന്നത്. 5245 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണവില പിന്നീട് 9ന് 40,720 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കാണാനായത്.