കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 55,840 രൂപയും ഗ്രാമിന് 6,980 രൂപയുമാണ് ഇന്നത്തെ വിപണി വില.
രാജ്യാന്തര വിപണിയിൽ ഔൺസിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെയാണ് ഇന്ത്യൻ വിപണിയിലും സ്വർണ വില കുതിച്ചുയർന്നത്. ഈ മാസം ഇതുവരെ ഒരു പവന് 2,480 രൂപയാണ് കൂടിയത്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകണം