സ്വർണവിലയിൽ ഇന്നും വർധന; പവന് 44,700 കടന്നു

ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു.
സ്വർണവിലയിൽ ഇന്നും വർധന; പവന് 44,700 കടന്നു

കൊച്ചി: തുടർച്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് (26/04/2023) പവന് 80 രൂപ കൂടി 44,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 5595 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 44,680 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വർണത്തിന്‍റെ വില . 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. ഈ മാസം 14ന് പിന്നീട് 45,320 രൂപയായി ഉയർന്ന് സർവകാല റെക്കോർ‌ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com