മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ; 9 മാസത്തിൽ 53,220 കോടി രൂപയുടെ വരുമാന നേട്ടം

ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപ്പന വളർച്ചയാണ് ലുലു ഗ്രൂപ്പ് കൈവരിച്ചത്.
Lulu Retail reports strong growth; revenue gains of Rs 53,220 crore in 9 months

മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ; 9 മാസത്തിൽ 53,220 കോടി രൂപയുടെ വരുമാന നേട്ടം

Updated on

അബുദാബി: ആധുനിക ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ വിപുലമായ സാന്നിദ്ധ്യം, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയർന്ന ലാഭവർധനവുമായി ലുലു റീട്ടെയ്ൽ. മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി 7.5 ശതമാനം ലാഭവർധനവും 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭവുമാണ് ലുലു റീ‌ട്ടെയ്ൽ നേടിയത് .16806 കോടി രൂപയുടെ (1896 മില്യൺ ഡോളർ) വരുമാനം മൂന്നാം സാമ്പത്തിക പാദത്തിൽ ലഭിച്ചു. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യൺ ഡോളർ) വരുമാനമാണ് ലഭിച്ചത്. എബിറ്റ്ഡ മാർജിൻ 5301 കോടി രൂപയായി (598 മില്യൺ ഡോളർ) ഉയർന്നു. ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപ്പന വളർച്ചയാണ് ലുലു ഗ്രൂപ്പ് കൈവരിച്ചത്.

ദീർഘകാല വളർച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമാണ് ലുലുവിന്‍റെ മികച്ച പ്രകടനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. അതിവേഗം വളരുന്ന പ്ലാറ്റ് ഫോമുകളായി ലുലുവിന്‍റെ ഇ കൊമേഴ്സ് ഓൺലൈൻ വിപണി മാറിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യകത വിലയിരുത്തി നഗരാതിർത്തികളിലേക്കും സേവനം വർധിപ്പിക്കുകയാണ് ലുലു. ജിസിസിയിൽ അടക്കം വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും എം.എ യൂസഫലി പറഞ്ഞു.

റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായി മൂന്ന് വർഷത്തിനകം 50 പുതിയ സ്റ്റോറുകൾ കൂടി ജിസിസിയിൽ തുറക്കും. മൂന്നാം സാമ്പത്തിക പാദത്തിൽ മാത്രം ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ഇതിന് പുറമേ ലോട്ട് അടക്കം വാല്യൂ കൺസെപ്റ്റ് സ്റ്റോറുകളും ജിസിസിയിൽ കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിലാണ് ലുലു.

മൂന്നാം സാമ്പത്തിക പാദത്തിൽ 33.6 ശതമാനം അധികവളർച്ച ലുലു ഇ കൊമേഴ്സിനുണ്ട്. പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സിനും 6.2 ശതമാനത്തിന്‍റെ മികച്ച വളർച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാത്തിൽ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യൺ ഡോളർ) മൊത്ത വരുമാന വർധവന് ലഭിച്ചു. ഫ്രഷ് ഫുഡ്, ഇലക്ട്രിക്കൽ ഉത്പന്നങ്ങൾക്കാണ് ഏറ്റവും മികച്ച വിൽപ്പനാ വളർച്ച രേഖപ്പെടുത്തിയത്. ഫാസറ്റ് ട്രാക്ക് ഡെലിവറി ഉൾപ്പടെ അപ്ഡ‍േറ്റഡ് സെഗ്മെന്‍റുകളാണ് ഓൺലൈൻ രംഗത്ത് ലുലു നടപ്പാക്കുന്നത്.

ലുലു സ്റ്റോറുകളിൽ മൂന്നാം പാദത്തിൽ മാത്രം ഉപഭോക്താക്കളുടെ എണ്ണത്തിൽ 5 ശതമാനത്തിന്‍റെ അധികവളർച്ചയുണ്ട്. ജിസിസിയിൽ 260ലേറെ സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. 130ലേറെ രാജ്യങ്ങളിൽ നിന്നുള്ള 7 ലക്ഷത്തിലധികം ഉപഭോക്താകൾക്ക് ലുലു സേവനം നൽകുന്നു. ലോകത്തെ വിവിധയിടങ്ങളിലായുള്ള 19 സംഭരണ കേന്ദ്രങ്ങൾ വഴി 85ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com