സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക ഡെബിറ്റ് കാര്‍ഡിന് രൂപം നല്‍കി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

'Empower Her' എന്ന പേരിലാണ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്
union bank of india
union bank of india

രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി പ്രത്യേക ഡെബിറ്റ് കാര്‍ഡിന് രൂപം നല്‍കിയിരിക്കുകയാണ് ബാങ്ക്. ഇതിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ നവീകരണവും വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിൻ്റെ ഭാഗം കൂടിയാണ് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍.

'Empower Her' എന്ന പേരിലാണ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കൊപ്പം, ഇടപാടുകള്‍ക്കായി സുരക്ഷിതവും ഉപയോക്തൃ-സൗഹൃദവുമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.

കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ കെയര്‍ പരിരക്ഷയും, സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള അവസരവും ലഭ്യമാണ്. കൂടാതെ, സൗജന്യ വ്യക്തിഗത അപകട പരിരക്ഷയും, വിമാന അപകട പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഒഴിവുവേളകള്‍ ആഹ്ലാദമാക്കാന്‍ ഈ ഡെബിറ്റ് കാര്‍ഡിനൊപ്പം ഒടിടി സബ്സ്‌ക്രിപ്ഷനും ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com