
ഇന്ത്യൻ ആർമി 61-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെയിൽ, 32-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വനിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 190 ഒഴിവുകളാണുള്ളത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അവസരം. പുരുഷൻമാർക്ക് 175 ഒഴിവും സ്ത്രീകൾക്ക് 14 ഉം സൈനികരുടെ വിധവകൾക്ക് രണ്ടും ഒഴിവുകളാണ് ഉള്ളത്.
പുരുഷന്മാരുടെ ഒഴിവുകൾ
സിവിൽ- 49, മെക്കാനിക്കൽ- 32, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ-17, ഇലക്ട്രോണിക്സ്-26, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ ടെക്നോളജി- 42, മറ്റുള്ളവ- രണ്ട്.
സ്ത്രീകൾക്കുള്ള ഒഴിവുകൾ
സിവിൽ/ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി- രണ്ട്, ആർക്കിടെക്ചർ- ഒന്ന്, മെക്കാനിക്കൽ- മൂന്ന്, ഇലക്ട്രിക്കൽ-ഒന്ന്, ഇലക്ട്രോണിക്സ്- രണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്.
പ്രായപരിധി: 20-27 വയസ്.
2023 ഒക്റ്റോബർ ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1996 ഒക്റ്റോബർ രണ്ടിനും 2003 ഒക്റ്റോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
അപേക്ഷ-www.joinindianarmy.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.