എച്ച്.ആർ മാനെജർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനെജർ (എച്ച്.ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. ശമ്പള സ്കെയിൽ: 68700-110400/-. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ( പേഴ്‍സണൽ/ എച്ച്.ആർ), എം.എസ്.ഡബ്ല്യുവും നിയമ ബിരുദവും നിശ്ചിത യോഗ്യതയായുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 26 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
മലയാളം അസി. പ്രൊഫസർ
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാന്‍റ്ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളെജിൽ അസിസ്റ്റന്‍റ് പ്രൊഫസർ (ഗസ്റ്റ്) മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. വാക്-ഇൻ-ഇന്‍റർവ്യു ഓഗസ്റ്റ് 25 ന് രാവിലെ 10.30 ന് കണ്ണൂർ തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അധ്യാപന പരിചയവും ഉള്ളവർ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡേറ്റയും സഹിതം എത്തണം.
എഡ്യൂക്കേറ്റർ തസ്തികയിൽ ഒഴിവ്
സെന്‍റർ ഫൊർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യുക്കേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക് : 8281098863, https://kscsa.org.
എൽ.ബി.എസ് സെന്‍റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണി വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേനേജ്‌മെന്‍റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളും ഉണ്ടാകും. താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾക്കും, വ്യക്തികൾക്കും വിശദ വിവരം www.lbscentre.kerala.gov.in, 0471-2560333/6238553571 എന്നിവയിൽ ലഭിക്കും. lbsskillcentre@gmail.com മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷ സെപ്റ്റംബർ 5 നകം നൽകണം.
പുരാരേഖ വകുപ്പിൽ ഡയറക്റ്റർ ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന പുരാരേഖാവകുപ്പിന്‍റെ ഡയറക്റ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം. നാഷണൽ ആർക്കൈവ്സ് ഒഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്, ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്‍റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ 26നകം അപേക്ഷ നൽകണം.
ബാച്ചിലർ ഒഫ് ഡിസൈൻ; സ്പോട്ട് അലോട്ട്മെന്‍റ്
2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്‌മെന്‍റ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 22 നകം ടോക്കൺ ഫീസ് അടക്കണം. പ്രവേശനം നേടേണ്ട അവസാന തീയതി ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
ഓൺലൈൻ സ്പോട്ട് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഒഫ് ഹോട്ടൽ മാനെജ്‌മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പോട്ട് അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർഥികൾ 22നകം ടോക്കൺ അടയ്ക്കണം. കോളെജുകളിൽ 24നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ
ഇടുക്കി ഗവ. മെഡിക്കല്‍ കോളെജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേക്കോ താല്‍ക്കാലിക ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും.
ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളെെജ് പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എല്‍ .ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി. എസ്. സി. എം. എല്‍ . ടി (കെ യു എച്ച് എസ്) പാസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ , യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862-233076.
പി. ആർ. ഡിയിൽ സബ് എഡിറ്റർ, കണ്ടന്‍റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്‍റ് പാനൽ
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്‍റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്‍റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ സെപ്റ്റംബർ 5നകം ലഭിക്കണം. 35 വയസാണ് പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
കണ്ടന്‍റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്‍റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ളോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്‍റിന്‍റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. 2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in ൽ ലഭ്യമാണ്.
കൊല്ലം മെഡിക്കൽ കോളെജിൽ താൽക്കാലിക സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 22 വൈകുന്നേരം അഞ്ച് മണി. ഇന്‍റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസിൽ നടക്കും.
ടെക്നോളജി മാനെജര്‍ തസ്തികയിൽ താൽക്കാലിക നിയമനം
പാലക്കാട് അഗ്രികള്‍ച്ചറൽ ടെക്നോളജി മാനെജ്മെന്‍റ് ഏജന്‍സി ഓഫീസിൽ ഡിസ്ട്രിക്ട് ടെക്നോളജി മാനെജര്‍ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം വി എസ് സി യാണ് യോഗ്യത. ശമ്പളം 30995/ രൂപ. 18 നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് :0495-2376179.
താൽക്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്‍റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന് രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥിയെ നിയമിക്കുന്നതിനുള്ള ഇന്‍റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എം ഫിൽ ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്‌ട്രേഷനും. യോഗ്യരായ ഉദ്യോഗാർഥികൾ ഐഡന്‍റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.