സൗജന്യ പരിശീലനം

വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്‍ററുകളിൽ വച്ചാണ് പരിശീലനം
സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്‍റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ള പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്‍ററുകളിൽ വച്ചാണ് പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാനാകുക. കോഴ്‌സുകൾ തികച്ചും സൗജന്യമാണ്.

നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്‍റും ലഭിക്കും. താത്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്‍റർ സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം മെയ് 20 നകം അപേക്ഷിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com