സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് – II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
താൽപര്യമുള്ള അപേക്ഷകർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ഓഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.