കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്‍റർപ്രണർഷിപ്പ് ഡവലപ്പ്മെന്‍റ് സംരംഭകർക്കായി അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കും. 24 മുതൽ 28 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാംപസിലാണ് പരിശീലനം. സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
താൽപര്യമുള്ളവർ www.kied.info/training-calender/ ൽ ഓൺലൈനായി 18ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/ 2550322/ 9188922785.