പ്രോഗ്രാമർമാരുടെ പാനൽ തയാറാക്കുന്നു

പ്രോഗ്രാമിങ്ങിൽ രണ്ടു വർഷം പ്രവൃത്തിപരിചയം വേണം
പ്രോഗ്രാമർമാരുടെ പാനൽ തയാറാക്കുന്നു

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്റ്റുകളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ പ്രോഗ്രാമർമാരുടെ പാനൽ തയാറാക്കുന്നു. കമ്പ്യൂട്ടർ സയൻസ് / ഐ.ടി. / എന്നിവയിൽ ബി.ടെക് / ബി.ഇ. ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് / എം.സി.എ എന്നിവയിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദം ആണ് യോഗ്യത. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. 36 വയസ് ആണ് പ്രായപരിധി (01.01.2023ന് 36 കവിയരുത്). പട്ടികജാതി പട്ടിക വർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

പ്രവൃത്തിപരിചയം ഉള്ളവർ പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകൾ www.ksrec.kerala.gov.in ൽ മെയ് 10 വൈകീട്ട് 4നകം അപ് ലോഡ് ചെയ്യണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com