പിഎസ് സി വിജ്ഞാപനം 44 ത​​സ്തി​​ക​​യി​​ൽ

അവസാന തിയതി സെ​​പ്റ്റം​​ബ​​ർ നാല്
PSC  44 VACANCIES
നാൽപത്തിനാല് തസ്തകകളിൽ പിഎസ് സി വിജ്ഞാപനം
Updated on

നാൽപത്തിനാലു ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു പി​എ​സ്‌‌​സി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. 15 ത​സ്തി​ക​യി​ലാ​ണ് നേ​രി​ട്ടു​ള്ള നി​യ​മ​നം. ആ​റു ത​സ്തി​ക​യി​ൽ ത​സ്തി​ക​മാ​റ്റം വ​ഴി​യും നാ​ലു ത​സ്തി​ക​യി​ൽ സ്പെ​ഷ്യ​ൽ റി​ക്രൂ​ട്ട്മെ​ന്‍റും 19 ത​സ്തി​ക​യി​ൽ എ​ൻ​സി​എ നി​യ​മ​ന​വു​മാ​ണ്. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്നത്: സെ​​പ്റ്റം​​ബ​​ർ നാല് രാ​​ത്രി 12 വ​​രെ നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം: വെ​​റ്റ​​റി​​ന​​റി ആ​​ൻ​​ഡ് അ​​നി​​മ​​ൽ സ​​യ​​ൻ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ 33 ഫാം ​​അ​​സി​​സ്റ്റ​​ന്‍റ് ഗ്രേ​​ഡ്-2, കോളെ​​ജ് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ (സം​​ഗീ​​ത കോളെ​​ജ്) സ്റ്റു​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ്, പോ​​ലീ​​സ് ( ഫിം​​ഗ​​ർ പ്രി​​ന്‍റ് ബ്യൂ​​റോ) വ​​കു​​പ്പി​​ൽ ഫിം​​ഗ​​ർ പ്രി​​ന്‍റ് സെ​​ർ​​ച്ച​​ർ, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ബ​​യോ കെ​​മി​​സ്റ്റ്, പ​​വ​​ർ ലോ​​ൺ​​ട്രിഅ​​റ്റ​​ൻ​​ഡ​​ർ, കേ​​ര​​ഫെ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് മാ​​നെജർ, കം​​പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​ർ,

അ​​ന​​ലി​​സ്റ്റ്, ട്രാ​​വ​​ൻ​​കൂ​​ർ ഷു​​ഗേ​​ഴ്സ് ആ​​ൻ​​ഡ് കെ​​മി​​ക്ക​​ൽ​​സ് ലി​​മി​​റ്റ​​ഡി​​ൽ ഡെ​​പ്യൂ​​ട്ടി മാ​​നെജർ ( ഫി​​നാ​​ൻ​​സ്, അ​​ക്കൗ​​ണ്ട്സ് ആ​​ൻ​​ഡ് സെ​​ക്ര​​ട്ടേ​​റി​​യ​​ൽ), വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ ഹൈ​​സ്കൂ​​ൾ ടീ​​ച്ച​​ർ ത​​മി​​ഴ്, ഭാ​​ര​​തീ​​യ ചി​​കി​​ത്സാ വ​​കു​​പ്പി​​ൽ ആ​​യു​​ർ​​വേ​​ദ തെ​​റാ​​പ്പി​​സ്റ്റ്, ഭൂ​​ജ​​ല വ​​കു​​പ്പി​​ൽ ഡ്രാ​​ഫ്റ്റ്സ്മാ​​ൻ, ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ഇ​​ല​​ക്‌​​ട്രീ​​ഷ്യൻ, ക​​മ്പ​​നി/​​കോ​​ർ​​പ​​റേ​​ഷ​​ൻ /ബോ​​ർ​​ഡ് തു​​ട​​ങ്ങി​​യ​​വ.

പ​​ട്ടി​​ക​​ ജാ​​തി/വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള സ്പെഷ്യൽ റി​​ക്രൂ​​ട്ട്മെ​​ന്‍റ്: വ​​നി​​താ- ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പി​​ൽ ഐ​​സി​​ഡി​​എ​​സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ ഉ​​ൾ​​പ്പെ​​ടെ നാല് ത​​സ്തിക​​ക​​ളി​​ൽ.

സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ൻ​​സി​​എ നി​​യ​​മ​​നം: കേ​​ര​​ള ജ​​ന​​റ​​ൽ സ​​ർ​​വീ​​സി​​ൽ ഡി​​വി​​ഷ​​ന​​ൽ അ​​ക്കൗ​​ണ്ട​​ന്‍റ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ എ​​ൽ​​പി സ്കൂ​​ൾ ടീ​​ച്ച​​ർ, കെ​​എ​​സ്എ​​ഫ്ഇ​​യി​​ൽ പ്യൂ​​ൺ-​​വാ​​ച്ച്മാ​​ൻ തു​​ട​​ങ്ങി​​യ​​വ.

വെബ്സൈറ്റ്: www.keralapsc.gov.in.

Trending

No stories found.

Latest News

No stories found.